'അമ്മ വിജയ്‌ക്കൊപ്പം അഭിനയിക്കണം', എന്നാണ് മകന്റെ പ്രാര്‍ത്ഥന, അതിന്റെ കാരണം ഇതാണ്..: രേഖ രതീഷ്

ബിഗ് സ്‌ക്രീനില്‍ ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും മിനിസ്‌ക്രീനില്‍ സജീവമാണ് നടി രേഖ രതീഷ്. പരസ്പരം എന്ന സീരിയലിലെ അമ്മ വേഷം ശ്രദ്ധ നേടിയതോടെയാണ് രേഖ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായത്. എന്നാല്‍ താരത്തിന്റെ വ്യക്തി ജീവിതം വിവാദത്തില്‍ അകപ്പെട്ടിരുന്നു.

തന്റെ മകന്‍ അയാനെ കുറിച്ചും ഇനി അഭിമുഖങ്ങള്‍ നല്‍കില്ലെന്ന നിലപാട് എടുത്തതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ ഇപ്പോള്‍. കുറച്ച് സൈലന്റ് ആയിട്ടുള്ള ആളാണ് മകന്‍ അയാന്‍. അങ്ങനെ കുസൃതിക്കാരന്‍ ഒന്നുമല്ല. ഒരു വിജയ് ആരാധകനാണ്.

വിജയ്‌യുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് അവന്‍ ജനിച്ചത്. അതു കൊണ്ടാണോയെന്ന് അറിയില്ല. വിജയോട് അത്രയും ഇഷ്ടമാണ്. എപ്പോഴും അമ്പലത്തില്‍ പോയാലും കുറേ നേരം പ്രാര്‍ത്ഥിക്കാറുണ്ട്. അവന്‍ എന്തായിരിക്കും പ്രാര്‍ഥിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ചോദിച്ചു.

പ്പോള്‍ അമ്മ വിജയ്‌യുടെ കൂടെ അഭിനയിക്കണം എന്നാണ് പ്രാര്‍ത്ഥനയെന്ന് പറഞ്ഞു. അതിന്റെ കാരണം തന്റെ കൂടെ അവനും ലൊക്കേഷനില്‍ വരാമല്ലോ എന്നതാണ്. വിജയിയെ നേരിട്ട് കാണാനുള്ള അവന്റെ ഓപ്ഷന്‍ ആയിരുന്നത് എന്നാണ് രേഖ സീരിയല്‍ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല, കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണ്'; വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ

ഇനി എനിക്ക് സിനിമ കിട്ടിയില്ലെന്ന് വരാം, പക്ഷെ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല: വിന്‍സി അലോഷ്യസ്

RCB UPDATES: അന്നത്തെ എന്റെ അവസ്ഥ ശോകമായിരുന്നു, ഡ്രസിങ് റൂമിൽ എത്തിയപ്പോൾ...; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ

ഐഎന്‍എസ് വിക്രാന്തിന് കരുത്ത് പകരാന്‍ 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍; 63,000 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കി; കരാര്‍ ഫ്രാന്‍സ് സര്‍ക്കാരുമായി

IPL 2025: ഞാന്‍ അങ്ങനെ പറഞ്ഞത് നീ കേട്ടോ, റിപ്പോര്‍ട്ടറോട് ചൂടായി ഗുജറാത്ത് താരം, പ്രകോപനപരമായ ചോദ്യത്തിന് ശേഷം താരം പറഞ്ഞത് ഇങ്ങനെ

IPL 2025: ഇക്കാര്യം സംഭവിച്ചാല്‍ ഐപിഎല്‍ കാണുന്നത് എല്ലാവരും നിര്‍ത്തും, അവര്‍ ഞങ്ങളുടെ ലീഗ് കാണാന്‍ തുടങ്ങും, വെല്ലുവിളിച്ച് പാക് താരം

മാസപ്പടി കേസ്: എസ്എഫ്ഐഒ നടപടികൾക്ക് തൽക്കാലം സ്റ്റേ ഇല്ല; സിഎംആർഎൽ നൽകിയ ഹർജി തള്ളി

ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ച: ട്രംപ് പറയുന്നത് പോലെയല്ല, യുഎസുമായുള്ള ചർച്ചകൾ പരോക്ഷമായിരിക്കുമെന്ന് ഇറാൻ

എനിക്കും ഭാസിക്കും നല്ല സമയം.. കഞ്ചാവടിക്കുന്ന സീനില്‍ കറക്ട് റിയാക്ഷന്‍ കൊടുക്കണം, ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റിദ്ധാരണയാകും: ഷൈന്‍ ടോം ചാക്കോ