വയസായ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു, എന്നാല്‍ പ്രിയദര്‍ശന്‍ സര്‍ പറഞ്ഞത്..: രമ്യ നമ്പീശന്‍

“നവരസ” ആന്തോളജിയിലെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 ചിത്രത്തെ കുറിച്ച് നടി രമ്യ നമ്പീശന്‍. ചിത്രത്തില്‍ രമ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങള്‍ പറയുന്നുണ്ട്. കഥാപാത്രത്തിന്റെ യൗവനവും വാര്‍ധക്യവും അവതരിപ്പിക്കണം എന്ന് പറഞ്ഞപ്പോള്‍ തനിക്ക് ചെറിയ ആശയകുഴപ്പം ഉണ്ടായി എന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്.

വയസായ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ സര്‍ കംഫര്‍ട്ടബിള്‍ ആക്കിയെന്നും ഓരോ സീന്‍ ചെയ്യുമ്പോഴും ധൈര്യം പകര്‍ന്നു. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു എന്ന് രമ്യ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

സംവിധായകന്‍ മണിരത്‌നം നിര്‍മ്മിക്കുന്ന നവരസയില്‍ ഒന്‍പത് സംവിധായകരും പ്രമുഖ താരങ്ങളുമാണ് ഒന്നിക്കുന്നു. നവരസഭാവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന വെബ് സീരിസിനായി ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകരാണ് ഒന്നിക്കുന്നത്.

പാര്‍വതി തിരുവോത്ത്, അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, രേവതി, സൂര്യ, പ്രയാഗ മാര്‍ട്ടിന്‍, നിത്യ മേനന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, പ്രകാശ് രാജ്, റോബോ ഷങ്കര്‍, രമേഷ് തിലക്, അശോക് സെല്‍വന്‍, സനന്ത്, വിധു എന്നിവരാണ് ഒമ്പത് സിനിമകളിലായി പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം