പവിത്ര ലോകേഷിനെതിരെ നടന്‍ നരേഷിന്റെ ഭാര്യ രമ്യ രഘുപതി. പവിത്ര പറയുന്നതില്‍ തരിമ്പും സത്യമില്ലെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവന്‍ ഹോട്ടല്‍ റൂമില്‍ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിച്ചു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മില്‍ മറ്റു ബന്ധമൊന്നുമില്ലെന്നും പവിത്ര ലോകേഷ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
”ഇവര്‍ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകള്‍ മറച്ചുവെച്ച് രാത്രി മുഴുവന്‍ പുറത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്‌നമാക്കാന്‍ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു.
എന്നാല്‍ പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കില്‍ എന്തിനാണ് ഒരു റൂമില്‍ രാത്രി മുഴുവന്‍ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തില്‍ നിന്നും വന്ന സ്ത്രീയാണ്. എന്റെ ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.”-രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
രമ്യയെ വിവാഹമോചനം ചെയ്തുവെന്ന് നരേഷ് പറയുന്നുണ്ടെങ്കിലും നിയമപരമായി തങ്ങള്‍ ഇപ്പോഴും ദമ്പതികളാണെന്നാണ് രമ്യ അവകാശപ്പെടുന്നത്. പവിത്രയെ നരേഷ് വിവാഹം ചെയ്താല്‍ അതിനു നിയമസാധുതയുണ്ടാകില്ലെന്നും രമ്യ ആരോപിക്കുന്നു. പവിത്ര ലോകേഷും നരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന വാര്‍ത്തയാണ് വിവാദങ്ങള്‍ക്ക് തുടക്കം. എന്നാല്‍ വിവാഹ വാര്‍ത്ത തെറ്റാണെന്ന പ്രസ്താവനയുമായി നരേഷ് രംഗത്തെത്തിയിരുന്നു.