രുചിയെല്ലാം നഷ്ടപ്പെട്ടുപോയെന്ന് മമ്മൂക്ക പറഞ്ഞു, ചെറുപ്പം നിലനിര്‍ത്തുന്നത് അദ്ദേഹത്തിനൊരു ബാദ്ധ്യതയായി മാറിയിരിക്കുകയാണ്: രഞ്ജി പണിക്കര്‍

72-ാം വയസിലും മമ്മൂക്കയ്ക്ക് പ്രായം പിന്നോട്ടാണ് എന്ന കമന്റുകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. തന്റെ ശരീരസംരക്ഷണത്തില്‍ മമ്മൂട്ടി ഏറെ മുന്‍കരുതലുകള്‍ എടുക്കാറുമുണ്ട്. സിനിമയ്ക്ക് വേണ്ടി തന്റെ ശരീരം സംരക്ഷിക്കാനായി മമ്മൂട്ടി എടുക്കുന്ന പ്രയത്‌നങ്ങളെ കുറിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘രൗദ്രം’ എന്ന ചിത്രത്തിന്റെ ലോക്കേഷനില്‍ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചുപ്പോഴുള്ള അനുഭവങ്ങളാണ് രഞ്ജി പണിക്കര്‍ പങ്കുവച്ചിരിക്കുന്നത്. ”ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ താന്‍ മമ്മൂക്കയ്ക്ക് ഒപ്പമാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. അദ്ദേഹം വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം ഒപ്പമുള്ളവര്‍ക്കും നല്‍കും.”

”എന്നാല്‍ ഭക്ഷണം കഴിക്കുന്ന മമ്മൂക്ക ഭക്ഷണത്തോട് ഒട്ടും താല്‍പര്യം കാണിക്കുന്നില്ല, ഇതു കണ്ട ഞാന്‍ അദ്ദേഹത്തോട് ഇതിനെ കുറിച്ച് ചോദിച്ചു. രുചിയെല്ലാം നഷ്ടപ്പെട്ടുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. അസുഖം എന്തെങ്കിലുമുണ്ടോ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോള്‍, ഭക്ഷണം വര്‍ജിച്ച് തനിക്ക് രുചിയെല്ലാം നഷ്ടപ്പെട്ടു എന്നായിരുന്നു മറുപടി.”

”ഇഷ്ടപ്പെട്ട ഭക്ഷണം ലോകത്തിന്റെ ഏതു കോണില്‍ നിന്നും കഴിക്കാനുള്ള സ്ഥിതിയുള്ള ആളാണ് മമ്മൂക്ക. എന്നിട്ടും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടി വരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പേടിയാണ്. എല്ലാവരും മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന് പറയും.”

”അദ്ദേഹത്തിന് അതൊരു ബാധ്യതയാണ്. അത് കാത്തു സൂക്ഷിക്കാന്‍ വര്‍ഷങ്ങളായി അദ്ദേഹം കഷ്ടപ്പെടുകയാണ്” എന്നാണ് രഞ്ജി പണിക്കര്‍ വണ്‍ ഇന്ത്യ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, 2008ല്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു രൗദ്രം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ