പണം നല്‍കുന്ന സിനിമകളെ പുകഴ്ത്തുകയും അല്ലാത്തവയെ ഇകഴ്ത്തുകയും ചെയ്യുന്ന ഗ്രൂപ്പുകളും സൈറ്റുകളും നിരോധിക്കണമെന്ന് സംവിധായകന്‍; നിങ്ങളൊക്കെ എന്ത് പടച്ചു വിട്ടാലും ജനങ്ങള്‍ കാണണോ എന്ന് കമന്റ്

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍ റിലീസിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇകഴ്ത്തലുകളും പുകഴ്ത്തലുകളും സജീവമാണ്. ട്രോളുകള്‍ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ഒടിയനിലെ കഞ്ഞിയെടുക്കട്ടെ ഡയലോഗ് മുതല്‍ തുടങ്ങുന്ന ട്രോള്‍ മരക്കാറിലെ വാഴപ്പിണ്ടിയിലെത്തുന്നു. ട്രോളിനൊപ്പം ഫാന്‍സ് പോരും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമാണ് ്. സിനിമയെ പിന്തുണച്ചുകൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് പ്രതികരിക്കുമ്പോള്‍, മറുവശത്തു ഫാന്‍സിനിടയില്‍ തന്നെ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ മരക്കാറിന്റെ പശ്ചാത്തലത്തില്‍ സിനിമകള്‍ക്ക് എതിരെയുള്ള ഡീഗ്രേഡിംഗിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത ശങ്കര്‍.

പണം തരുന്ന സിനിമക്ക് പുകഴ്ത്തലും പണം തരാത്തവക്ക് ഇകഴ്ത്തലും ചെയ്യുന്ന ഗ്രൂപ്പുകളും സൈറ്റുകളും സര്‍ക്കാര് കണ്ടെത്തി നിരോധിക്കുന്നത് സിനിമയെടുക്കുന്ന പ്രൊഡ്യൂസര്‍മാര്‍ക്ക് വലിയ ആശ്വാസം ആയിരിക്കും. അദ്ദേഹം ഫെയ്‌സബുക്കില്‍ കുറിച്ചു.

എന്നാല്‍ നിങ്ങളെക്കെ. എന്തു പടച്ചുവിട്ടാലും. ജനം കാണണം. എന്നു വിചാരിക്കുന്ന സംവിധായകര്‍ . ജോണ്‍ എബ്രഹാം . എന്ന ഒരു കലാ സ്‌നേഹിയായ മനുഷ്യന്‍ സിനിമ എങ്ങിനെ ജനങ്ങളില്‍ എത്തിച്ചു. എന്ന് മനസിലാക്കണം മോശം . മോശമാ ന്ന് . തന്നെ. പറയണം. സിനിമയിലെ കഥാപാത്രങ്ങള്‍ സത്യസന്ധരാക്കുന്ന വര്‍. ജീവിതത്തിലും പിന്‍ തുടരണം. എന്ന കമന്റുകളും മറുപടിയായി ലഭിക്കുന്നുണ്ട്.

അതേസമയം, ചോദ്യങ്ങളും ട്രോളുകളുമൊക്കെയായി മരക്കാര്‍ ചര്‍ച്ചകളില്‍ സജീവമാണ്. ഇതിനിടെ മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പേജുകളില്‍ സൈബറാക്രമണം രൂക്ഷമാണ്.

ജന്മനാടിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീരന്റെ കഥയാണ് ‘കുഞ്ഞാലിമരക്കാര്‍ അറബികടലിന്റെ സിംഹം’ എന്ന സിനിമ പറയുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍ എന്നിവരാണ് കൈയടി നേടുന്ന മറ്റ് താരങ്ങള്‍. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂര്‍, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു