ഷോട്ടിനിടെ സെറ്റില്‍ നിന്ന് ഓടിപ്പോകും, അല്‍പ്പവസ്ത്രം ഇട്ട് സെറ്റില്‍ സ്ത്രീകളുടെ മുന്നില്‍ ചാടിക്കളിക്കും: രഞ്ജു രഞ്ജിമാര്‍

സിനിമാ സെറ്റില്‍ നടന്മാര്‍ അഴിഞ്ഞാടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രജ്ഞിമാര്‍. സിനിമയുടെ ഷൂട്ടിനിടെ താന്‍ ഉള്‍പ്പെടുന്ന അണിയറ പ്രവര്‍ത്തകര്‍ നേരിട്ട ദുരനുഭവമാണ് ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു വെളിപ്പെടുത്തിയത്.

കൃത്യസമയത്ത് സെറ്റില്‍ വരാതിരിക്കുക, കോ ആര്‍ടിസ്റ്റുമാരോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതിരിക്കുക, അല്‍പ്പവസ്ത്രം ഇട്ട് സെറ്റിലൂടെ ഓടിച്ചാടി കളിക്കുക തുടങ്ങി യാതൊരു മര്യാദയുമില്ലാതെയാണ് ഒരു നടന്‍ സിനിമാ സെറ്റില്‍ പെരുമാറിയതെന്ന് രഞ്ജു റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘ കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്.

നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതെ സെറ്റില്‍ നിന്നും ഓടുക. അല്‍പ്പവസ്ത്രം ഇട്ട് ഓടി ചാടി കളിക്കുക. ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നത്.’ രഞ്ജു വ്യക്തമാക്കി.

നടന്റെ പേര് പരാമര്‍ശിക്കാന്‍ ധൈര്യമില്ലേയെന്ന് പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് ചോദിച്ചതോടെ, ‘മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്.’ എന്നായിരുന്നു രഞ്ജുവിന്റെ മറുപടി.

Latest Stories

അല്ലുവും അറ്റ്ലീയും ഒന്നിക്കുന്നു; സൺ പിക്‌ചേഴ്‌സ് ഒരുക്കുന്നത് ഹോളിവുഡ് ലെവലിൽ ഉള്ള ചിത്രം !

സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം; നോക്കുകുത്തിയായി സർക്കാർ, സമരം കൂടുതൽ ശക്തമാക്കും

'ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ്, അഹമ്മദാബാദ് യോഗം ചരിത്രപരം'; രമേശ് ചെന്നിത്തല

IPL 2025: ട്രാഫിക്കിൽ ചുവപ്പ് കത്തി കിടന്നാലും വേഗത്തിൽ വണ്ടി ഓടിച്ചിരുന്നവരാണ്, ഇപ്പോൾ പൊലീസ് പണി പഠിച്ചപ്പോൾ ആ ടീം ദുരന്തമായി; സുനിൽ ഗവാസ്‌കർ

'ഇതിനപ്പുറം ചെയ്യാനാകില്ല, സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തു'; ആശാസമരത്തിൽ മന്ത്രി വി ശിവൻകുട്ടി

'തമിഴ്‌നാട് പോരാടും, ജയിക്കും'; ഗവർണർക്കെതിരായ സുപ്രീംകോടതി വിധി എല്ലാ സംസ്ഥാനങ്ങളുടെയും ജയമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

'ചരിത്ര പ്രധാന വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ, ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചുള്ള വിധിയെന്ന് പി രാജീവ്'; ഗവർണർക്കെതിരായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത്‌ എൽഡിഎഫ്-യുഡിഎഫ് നേതാക്കൾ

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു; രക്ഷപ്പെട്ടത് വലിയ ദുരന്തത്തിൽനിന്ന്

നീട്ടി വിളിച്ചൊള്ളു 360 ഡിഗ്രി എന്നല്ല ഇന്നസെന്റ് മാൻ എന്ന്, ഞെട്ടിച്ച് സൂര്യകുമാർ യാദവ്; ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറൽ

''മരുന്ന് കഴിക്കരുത്, പ്രസവത്തിന് ആശുപത്രിയില്‍ പോകരുത്, പ്രസവം നിര്‍ത്തരുത്, എത്ര പെണ്ണുങ്ങളെ കൊലക്ക് കൊടുത്താലാണ് നിങ്ങള്‍ക്ക് ബോധം വരുക, ഒരു പെണ്ണ് പോയാല്‍ 'റിപ്പീറ്റ്' എന്നവിലയെ അക്കൂട്ടര്‍ നല്‍കിയിട്ടുള്ളൂ''