ശിഖണ്ഡി , ആണും പെണ്ണും കെട്ടവന്‍ എന്നൊക്കെ വിളിച്ച് അയാള്‍ എന്നെ അപമാനിച്ചു; നടന് എതിരെ രഞ്ജു രഞ്ജിമാര്‍

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സാബു. അടുത്തിടെ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്കെതിരെ സാബു ക്ലബ്ബ് ഹൗസില്‍ നടത്തിയ ഒരു ചര്‍ച്ച വിവാദമായിരുന്നു. ഇപ്പോഴിതാ സാബു മോനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തിയാണ് സാബു എന്നാണ് രഞ്ജു ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞത്. കൂടാതെ സാബുവില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചു രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചു.

രഞ്ജു രഞ്ജിമാറുടെ വാക്കുകള്‍ ഇങ്ങനെ…

ഞാന്‍ ഈ ലോകത്ത് ആരെയെങ്കിലും ആത്മാര്‍ത്ഥമായി വെറുക്കിന്നുണ്ടെങ്കില്‍ അത് സാബുവിനെയാണ്. അത്രത്തോളം ഫോബിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇരട്ട വ്യക്തിത്വമാണ് സാബുവിന്.എന്താണ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ആളാണ് സാബു. പല വേദികളിലും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള അപമാനങ്ങള്‍ സഹിക്കാന്‍ വയ്യാത്തതായിരുന്നു.

ബിഗ് ബോസ് സീസണ്‍ ഒന്ന് നടക്കുന്ന സമയത്ത് പേളിയെ പിന്തുണച്ച് കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.  ഇയാള്‍ അന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അന്നും ഇതേ പോലെയായിരുന്നു സംസാരിച്ചത്. ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവന്‍ എന്ന പദങ്ങളൊക്കെ ഉപയോഗിച്ച് കൊണ്ടായിരുന്നു അന്നും സംസരിച്ചത്.

Read more

തെറ്റ് ചൂണ്ടി കാണിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ് ഇന്ന് ഈ വേദിയില്‍ ഞാന്‍ അടങ്ങുന്ന ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്ക് ഇന്ന് തിരിച്ച് സംസാരിക്കാനുളള ഇടം കിട്ടിയത്. ഇല്ലാത്ത പക്ഷം മറപ്പുരയില്‍ ഒളിച്ചിരിക്കേണ്ട ആളുകള്‍ ആകുമായിരുന്നു. കാലം മാറിയെങ്കിലും ഇന്നും പലര്‍ക്കും ട്രാന്‍സ് കമ്മ്യൂണിറ്റിയെ കുറിച്ച് വ്യക്തമായി അറിയില്ല. അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നത് ഇവനെപ്പോലെയുള്ളവരുടെ വാക്കുകളിലൂടെയാണ്.