അനന്യയുടെ മരണത്തിന് ശേഷം നിരവധി വിമര്‍ശനങ്ങളാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും, അനന്യയുടെ അമ്മയുമായ രഞ്ജു രഞ്ജിമാറിനെതിരെ ഉയരുന്നത്. ഇപ്പോഴിതാ ഈ ആരോപണങ്ങള്‍ക്ക് എല്ലാം ഫെയ്‌സ്ബുക്കിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് രഞ്ജു.
2020 ജൂണ്‍ 14ന് സര്‍ജറി നടക്കുന്ന സമയം മുതല്‍ അവള്‍ക്ക് കൊടുത്ത സഹായങ്ങള്‍ താന്‍ എണ്ണി പറയുന്നില്ല എന്ന് രഞ്ജു പറയുന്നു. അവളെ പ്രസവിച്ച സ്വന്തം അമ്മ എവിടെയെങ്കിലും പോയി ചത്തുടെ എന്ന് ചോദിച്ചപ്പോഴും അവളെ ചേര്‍ത്തു പിടിച്ചു കൂടെ നിര്‍ത്തുകയായിരുന്നു താന്‍ ചെയ്തതെന്നും. സഹായം എല്ലാം കൈപ്പറ്റിയവര്‍ തന്നെ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും രഞ്ജു പറയുന്നു. ഇത് തന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ കുറിച്ചു.
രഞ്ജു രഞ്ജിമാറിന്റെ കുറിപ്പ്:
പ്രിയപ്പെട്ടവരെ, ഈ Post ആരെയും ചോദ്യം ചെയ്തു കൊണ്ടുള്ളതല്ല,/ചില Postകള്‍ക്കും, Commentsകള്‍ക്കുമുള്ള മറുപടി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചിലരുടെ ചോദ്യങ്ങള്‍ക്കു വേണ്ടി,,നാളിതുവരെയും എന്റെ കമ്മൂണിറ്റിയില്‍ നിന്നും യാതൊരു തരത്തിലും സാമ്പത്തികമായൊ, മറ്റു സഹായങ്ങളായൊ ഞാന്‍ കൈപ്പറ്റിയിട്ടില്ല, കൊടുത്തു സഹായിച്ചതിന്റെ കണക്കുകള്‍ ഒന്നും തന്നെ സൂക്ഷിച്ചു വയ്ക്കാറുമില്ല, ചിലര്‍ തിരികെ തരും,, ചിലര്‍ തരില്ല,, എന്തു തന്നെ ആയാലും ഞാന്‍ അതിലൊന്നും വഴക്കിടാനൊ പോകാറില്ല,,
അനന്യ മരിച്ച വിഷയവുമായി പല വാര്‍ത്തകളും വായിച്ചു,, രഞ്ചു രഞ്ജിമാര്‍ എന്ന അമ്മ എന്തു ചെയ്തു, അവര്‍ക്ക് വേണ്ടത്ര പണമുണ്ടല്ലൊസഹായിക്കാമായിരുന്നില്ലെ എന്നൊക്കെ,, ഒരു കാര്യം മനസ്സിലാക്കണം 2020 ജൂണ്‍ 14ന് സര്‍ജറി നടക്കുന്ന സമയം മുതല്‍ അവള്‍ക്ക് കൊടുത്ത സഹായങ്ങള്‍ ഞാന്‍ എണ്ണിപ്പെറുക്കുന്നില്ല, സര്‍ജറി കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വന്ന അവള്‍ തീരെ അവശതയായിരുന്നു ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല, ഗര്‍ദ്ദിലായിരുന്നു,, ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഗ്യാസ് കെട്ടി കിടക്കുന്നതായി കണ്ടു, ഒരു സര്‍ജറി കൂടി നടത്തേണ്ടതായിട്ടുണ്ട് എന്ന് അവര്‍ പറയുകയും സര്‍ജറി ചെയ്തു, അവിടെ അടയ്‌ക്കേണ്ടBalance തുക ആര് അടച്ചു എന്ന് ഞാന്‍ പറയുന്നില്ല, കുറെ കാലം കഴിഞ്ഞ് അവള്‍ എന്നെ വിളിച്ചു, എന്റെ സ്വകാര്യ ഭാഗങ്ങള്‍ വളരെ വൃത്തികേടാണ്, ഞാന്‍ നിയമപരമായി മുന്നോട്ടു പോവുകയാണന്ന് പറഞ്ഞു,, ഞാന്‍ പറഞ്ഞു നിയമത്തിന്റെ ഏത് അറ്റം വരെ പോയാലും നിന്റെ കൂടെ ഞാന്‍ ഉണ്ടാകും എന്നാണ്, എന്നാല്‍ പിന്നിട് നടന്ന ചര്‍ച്ചകളൊന്നും എന്റെ അറിവിലല്ല.
ഈ അടുത്ത കാലത്ത് അവള്‍ക്ക് സാമ്പത്തിക ബുദ്ധിമുണ്ട് ഉണ്ടെന്ന് പറഞ്ഞു, അതിനും പരിഹാരം കണ്ടു, ജൂലൈ 12ന് Club House ല്‍ വച്ച് നടന്ന ഒരു ചര്‍ച്ചയില്‍ അവളെ സംസാരിപ്പിക്കാന്‍ സമ്മതിച്ചില്ല എന്ന ഒരു ആരോപണവും ഞാന്‍ കേട്ടു, ഒരു മകളെന്ന നിലയിലും, അമ്മ എന്ന നിലയിലും ഞാന്‍ എടുത്ത സ്വാതന്ത്ര്യം ഇത്തിരി കുടി പോയി, 13/ന് അവളെ വിളിച്ചു ഞാന്‍ മാപ്പ് പറഞ്ഞു,, അവള്‍ സന്തോഷവതിയായി,, 3 ദിവസം വീട്ടില്‍ നിന്നു,, വളരെ സന്തോഷവതിയായി, ഒരു ദിവസം ശ്വാസം മുട്ട് ഉണ്ടായി രാത്രി ആശുപത്രിയില്‍ കൊണ്ടുപോയി, overtension ഉണ്ടെന്ന് Doctor പറഞ്ഞു മരുന്നൊന്നും തന്നില്ല, സൂര്യയും, ഇഷാനും, അവളുടെ Partner ഉം ആയിരുന്നു കൊണ്ടുപോയത് ,തിരികെ വന്ന് അവളെ കുടുതല്‍ Happy അക്കാന്‍ എല്ലാവരും ശ്രമിച്ചു,ശേഷം ആലുവയില്‍ വീടുമാറുന്ന തിരക്കില്‍ ആയിരുന്നു അവള്‍, 14 ന് നടന്ന ഒരു ജല്‍സ ചടങ്ങിലെ ഒരു ഫോട്ടോ വെട്ടിമാറ്റിയതില്‍ അവള്‍ വിഷമം പറഞ്ഞു, ഞാന്‍ പറഞ്ഞു ഞാന്‍ വെട്ടിമാറ്റിയിട്ടില്ല, മാറ്റുകയും ഇല്ല, നിന്നെ ഉപേക്ഷിക്കാന്‍ അമ്മയ്ക്ക് ആവില്ല എന്നും പറഞ്ഞു, അതിനു ശേഷം വളരെ സന്തോഷവതിയായി അവള്‍ വീട്ടിലേക്കു വന്നു, 19 ന് രാത്രി ഭാവി കാര്യങ്ങള്‍ കുറെ സംസാരിച്ചു, അമൃത Hospital ല്‍ Dr Sandeep നെ കാണാന്‍ ചെല്ലാന്‍ പോകണം, ഡല്‍ഹിയില്‍ പോകണം ഇത്തരം കാര്യങ്ങള്‍ സംസാരിച്ചു,, പുതിയ സലൂണ്‍ തുടങ്ങണം ഇതൊക്കെ കുറെ നേരം സംസാരിച്ചു, ഉമ്മ തന്നു പോയവള്‍, 20 ന് വൈകിട്ട് ഞാന്‍ ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ എനിക്ക് വന്ന Phone call അവള്‍ ഒരു പൊട്ടത്തരം കാണിച്ചു എന്നാണ്, Make up പോലും കളയാതെ അവിടെ എത്തുമ്പോള്‍ അവള്‍ ഞങ്ങളെ വിട്ടു പോയിരുന്നു,
അതിനു ശേഷം എനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെ ഒരു പരിധിവരെ തള്ളിക്കളയുകയായിരുന്നു, ഞാന്‍ ആരെയൊക്കെ സഹായിച്ചു, ആരെയൊക്കെ രക്ഷിച്ചു, ഇതൊന്നും ആരും പറയണ്ട, മനുഷ്യത്വം ഉണ്ടെങ്കില്‍ തന്ന കൈക്ക് കൊത്താതിരിക്കുക, അവളെ profession ല്‍ ഉയരാന്‍ സഹായിച്ചതും, അതിനു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ പറഞ്ഞു കൊടുക്കുന്നതും ഞാനായിരുന്നു,, മറ്റുള്ളവരുമായി വഴക്കിടരുതെന്നും, നല്ല കുട്ടിയായി വളരണം എന്നും മാത്രമെ ഞാന്‍ എന്റെ കുട്ടികള്‍ക്ക് ചൊല്ലി കൊടുക്കാറുള്ളു ,ഞാനത് അനുഭവിച്ചതുകൊണ്ടാണ് അങ്ങനെ ഉപദേശിക്കാറ്,
ഞാനും ഒരു മനുഷ്യ സ്ത്രിയാണ് എനിക്കും വേദനിക്കും, നിങ്ങള്‍ പറയുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം,, അവളെ പ്രസവിച്ച സ്വന്തം അമ്മ നീ എവിടെങ്കിലും പോയി ചത്തുടെ എന്ന് ചോദിച്ചപ്പോഴും അവളെ ചേര്‍ത്തു പിടിച്ചു, കൂടെ നിര്‍ത്തി, ആലുവയില്‍ വീടെടുത്ത് താമസം തുടങ്ങിയാല്‍ ഞാന്‍ അമ്മയുടെ നല്ല മോളായിരിക്കും എന്ന വാക്ക് തെറ്റിച്ച് അവള്‍ പോയി. വിമര്‍ശിച്ചോളു, എത്ര വേണമെങ്കിലും, പക്ഷേ എന്റെ കയ്യില്‍ നിന്നും കൈ നീട്ടി വാങ്ങിയവര്‍ ഒന്നോര്‍ക്കുക നമ്മുക്കും മനസ്സുണ്ട്, അത് വേദനിക്കും,, എന്നെ ആശ്വസിക്കാന്‍ വന്ന എന്റ സുഹൃത്തുക്കളുടെ ഫോട്ടോയ്ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി,, ഇന്നും കേരളം പറയുന്ന ഒന്നുണ്ട്, മകള്‍ മരിച്ച അമ്മ, ഭര്‍ത്താവ് മരിച്ചു ഭാര്യ, മകന്‍ മരിച്ച അമ്മ,, ഇവരെല്ലാം ഒരു ചട്ടക്കൂട്ടില്‍ ആയിരിക്കണം,, അവര്‍ വീണ്ടും ചിരിക്കരുത്, കുളിക്കരുത്, സാരി ഉടുക്കരുത്, പൊട്ടു തൊടരുത്, നല്ല സദാചാരം,,