ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല, കുറെ നാളുകള്‍ക്കു ശേഷം നമ്മള്‍ കാണാം എന്ന് പറഞ്ഞ ആ ദിവസം; നടിയെ പിന്തുണച്ച് രഞ്ജുരഞ്ജിമാര്‍

നടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ പിന്തുണയറിയിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. പോരാളി എന്ന് വിശേഷിപ്പിച്ചാണ് രഞ്ജുവിന്റെ പ്രതികരണം. കുറെ നാളുകള്‍ക്ക് ശേഷം കാണാം എന്നു പറഞ്ഞ ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ലെന്നും രഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു

‘നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാന്‍ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ.പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്.അതുകൊണ്ടു തന്നെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ചിലര്‍ എന്നെ വിളിക്കാതായി, വര്‍ക്കുകള്‍ മുടക്കാന്‍ തുടങ്ങി.ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഞാന്‍ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു.നീ വിശ്വസിക്കുക നീ തനിച്ചല്ല.പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാന്‍ പലരും മടിക്കുന്നത് ജീവനില്‍ പേടിച്ചിട്ടാ.

ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല, കുറെ നാളുകള്‍ക്കു ശേഷം നമ്മള്‍ കാണാം എന്ന് പറഞ്ഞ ആ ദിവസം.ചാനലുകളില്‍ വാര്‍ത്ത വന്നു നിറയുമ്പോള്‍ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാന്‍ എനിക്ക് ആയുസ്സുണ്ടാവട്ടെ.എന്നാണ് പ്രാര്‍ഥന. love you my പോരാളി. ഇതില്‍ നിനക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഇവിടെ നിയമം നടപ്പിലാക്കാന്‍ സാധ്യമല്ല എന്നുറപ്പിക്കാം.കേരള ഗവണ്‍മെന്റിലും ഇന്ത്യന്‍ നീതിന്യായത്തിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും.സത്യം ജയിക്കണം’.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു