നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. റീലുകളും ഫോട്ടോയും ഒക്കെ പങ്കുവച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. ഇപ്പോഴിതാ രേണുവിന്റെ പുതിയ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്.
കഴുത്തിൽ തുളസി മാല അണിഞ്ഞ് നവ വധുവിന്റെ ലുക്കിലാണ് രേണു വിഡിയോയിൽ ഉള്ളത്. സെറ്റു മുണ്ടും ബ്ലൗസും ആഭരണങ്ങളും അണിഞ്ഞ് കഴുത്തിൽ തുളസി മാല അണിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയിൽ നിന്ന് പ്രാർത്ഥിക്കുന്ന രേണുവിന്റെ വീഡിയോയാണ് വൈറലാകുന്നത്.
വീഡിയോ പുറത്തു വന്നതോടെ രേണു വീണ്ടും വിവാഹിതയായോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ഉയരുന്നത്. എന്നാൽ ഇത് വിവാഹമല്ല, കരിമിഴി കണ്ണാൽ ആൽബം ഷൂട്ടിനു വേണ്ടിയുള്ള സ്റ്റിൽസ് ആണ് ഇപ്പോൾ വൈറലാകുന്നത്. പതിവുപോലെ രേണു സുധിയെ വിമർശിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്.