ജിഷ്ണു എനിക്കൊരു ബിഗ് ബ്രദർ ആയിരുന്നു, അവൻ മരിക്കുമ്പോള്‍ ഞാന്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു, അതെന്നെ ബാധിച്ചു: രേണുക മേനോൻ

യുവതാരങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘നമ്മൾ’. ജിഷ്ണു, സിദ്ധാർത്ഥ് ഭരതൻ, രേണുക മേനോൻ, ഭാവന, സുഹാസിനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നത്.

അന്ന് യുവതാരങ്ങളായി തുടങ്ങിയ സിദ്ധാർത്ഥ് ഭരതൻ, ഭാവന തുടങ്ങിയവർ ഇന്നും സിനിമയിൽ സജീവമാണ്. അതിനിടെയാണ് ജിഷ്ണു ക്യാൻസർ ബാധിച്ച് മരണപ്പെടുന്നത്. ഇപ്പോഴിതാ ജിഷ്ണുവിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് രേണുക മേനോൻ. ജിഷ്ണു മരിക്കുമ്പോള്‍ താന്‍ ഡെലിവറി കഴിഞ്ഞ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ജിഷ്ണുവിന്റെ മരണം തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്നും രേണുക പറയുന്നു.

“നമ്മളിന് ശേഷം ഒരു സിനിമ കൂടി ജിഷ്ണുവിനൊപ്പം ചെയ്തിരുന്നു. അതിനാല്‍ കുറച്ചുകൂടി ഇന്ററാക്ഷന്‍ ജിഷ്ണുവുമായി ഉണ്ടായിരുന്നു. ജിഷ്ണു ഒരു ബിഗ് ബ്രദറിനെ പോലെയായിരുന്നു. ഞാന്‍ അന്ന് കൊച്ചു കുട്ടിയാണ്. അതിനാല്‍ എനിക്ക് കുറച്ച് പൊട്ടത്തരങ്ങളും സിനിമയ്ക്ക് പറ്റാത്ത സ്വാഭവങ്ങളും ഉണ്ടായിരുന്നു. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. വികാരങ്ങള്‍ അടക്കി വെക്കാനാകില്ല. മനസില്‍ തോന്നുന്നത് മുഖത്ത് തന്നെ കാണാമായിരുന്നു”

ദേഷ്യം വന്നാലും ശാന്തമായിരിക്കണം, എവിടെ എന്ത് പറയരുത് എന്നൊന്നും അറിയില്ലായിരുന്നു. അപ്പോള്‍ ജിഷ്ണു ഒരു ബിഗ് ബ്രദറിനെപോലെ ഉപദേശിക്കുമായിരുന്നു. നിന്റെ മൂക്കത്തെ ശുണ്ഠി മാറ്റി വെക്കണം. കുറച്ചു കൂടി ശാന്തമാകണം, ഇത് ഇന്‍ഡസട്രിയാണെന്നൊക്കെ പറയും.

പക്ഷെ ഞാന്‍ എന്തിന് അങ്ങനെ നില്‍ക്കണം, ഞാന്‍ ഞാനായി നിന്നാ പോരേ എന്നായിരുന്നു ഞാന്‍ ചോദിച്ചിരുന്നത്. എന്തിന് വേറൊരാളി ഭാവിക്കുന്നത്? അന്നും എനിക്കൊന്നും മനസിലായിരുന്നില്ല. പക്ഷെ കുറേക്കൂടി ക്ഷമ വേണമെന്നൊക്കെ ജിഷ്ണു പറയുമായിരുന്നു

അതിനാല്‍ ജിഷ്ണു മരിച്ചപ്പോള്‍ വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു എനിക്ക്. എന്റെ രണ്ടാമത്തെ മോളെ പ്രസവിച്ചിരിക്കുന്ന സമയമാണ്. ആ സമയത്ത് തന്നെ എന്റെ വളരെ അടുത്തൊരു കൂട്ടുകാരിയിക്കും ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ സമയമാണ്. ജിഷ്ണു മരിക്കുമ്പോള്‍ ഞാന്‍ ഡെലിവറി കഴിഞ്ഞ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു. അതിനാല്‍ ആ മരണം എന്നെ വല്ലാതെ ബാധിച്ചു. അത് എങ്ങനെയാണ് ബാധിച്ചതെന്ന് പറയാനറിയില്ല. എന്റെ ആരോഗ്യത്തെ ബാധിച്ചു. പൊട്ട വിചാരങ്ങള്‍ വന്നിരുന്നു. എന്നെ ഒരുപാട് ബാധിച്ചിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം റിക്കവര്‍ ചെയ്തു.” എന്നാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിൽ രേണുക പറഞ്ഞത്.

Latest Stories

ആ ടീമിൽ നടക്കുന്നത് കസേര കളിയാണ്, ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടം; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും മലപ്പുറത്തെ മുസ്ലീങ്ങള്‍; എതിര്‍പ്പുകള്‍ തള്ളി കെടി ജലീല്‍; നിലപാട് കടുപ്പിച്ച് വീണ്ടും വിശദീകരണം

കാണാന്‍ ആളില്ല, എന്തിനായിരുന്നു ഈ റീ റിലീസ്? വിവാദങ്ങള്‍ക്ക് പിന്നാലെ എത്തിയ 'പലേരി മാണിക്യം', പലയിടത്തും ഷോ ക്യാന്‍സല്‍

ഇംഗ്ലണ്ടിനെതിരെ ഫ്‌ലാറ്റ് പിച്ച് ആവശ്യപ്പെട്ട് പാക് താരങ്ങള്‍, 'മിണ്ടാതിരുന്നോണം' എന്ന് ഗില്ലസ്പിയുടെ ശാസന

ഇന്ത്യൻ കായിക താരങ്ങളിൽ ഏറ്റവും കൂടുതൽ നികുതിദായകൻ വിരാട് കോഹ്‌ലി; പിന്നാലെ സച്ചിനും എംഎസ് ധോണിയും

സഞ്ജുവിനൊരു പ്രശ്നമുണ്ട്, അതുകൊണ്ടാണ് ടീമിൽ അവസരം കിട്ടാത്തത്; മലയാളി താരത്തെ കുറ്റപ്പെടുത്തി ആകാശ് ചോപ്ര

'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

ഐപിഎല്‍ 2025: 'അതിന് 0.01 ശതമാനം മാത്രം സാധ്യത, സംഭവിച്ചാല്‍ ചരിത്രമാകും'; നിരീക്ഷണവുമായി ഡിവില്ലിയേഴ്സ്

ഇസ്രയേല്‍ ആക്രമണം ഭയന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും; വിമാനത്തില്‍ പേജര്‍, വാക്കിടോക്കികള്‍ നിരോധിച്ചു; ഉത്തരവ് ലംഘിച്ചാല്‍ പിടിച്ചെടുക്കും

എംടിയുടെ വീട്ടിലെ മോഷണം; പാചകക്കാരിയും ബന്ധുവും കസ്റ്റഡിയിൽ, പൊലീസ് ചോദ്യം ചെയ്യുന്നു