നടിയല്ലേ, നടിമാര്‍ ഇങ്ങനെയൊക്കെ പോകാമോ?, ഗതികെട്ട് ഞാന്‍ കമന്റ് ബോക്‌സ് ബ്ലോക്ക് ചെയ്തു: രശ്മി സോമന്‍

സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിവേക് ഗോപന് വോട്ട് അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ കടുത്ത അധിക്ഷേപമാണ് നേരിട്ടതെന്ന് നടി രശ്മി സോമന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവറ നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയയി മത്സരിക്കുകയാണ് വിവേക് ഗോപന്‍. കഴിഞ്ഞയാഴ്ച, മണ്ഡലത്തില്‍ നടന്ന റോഡ് ഷോയിലാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനൊപ്പം രശ്മി സോമനും അതിഥിയായി പങ്കെടുത്തത്.

ഇതിന്റെ വിഡിയോ “താങ്ക്യൂ അപ്പച്ചി” എന്ന പേരില്‍ വിവേക് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് വൈറലായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് രശ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചോടെ നിരവധിപേര്‍ വിമര്‍ശനവുമായി എത്തി. താന്‍ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് പങ്കുവച്ച ഒരു പോസ്റ്റിനു താഴെയാണ് കുറേപ്പേര്‍ വിമര്‍ശനവുമായി എത്തിയത്. സംഘിയാണല്ലേ, ചാണകമാണല്ലേ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

ഒരു രക്ഷയുമില്ല. ഒടുവില്‍ ഗതികെട്ട് കമന്റ് ബോക്‌സ് ബ്ലോക് ചെയ്തു എന്നാണ് രശ്മി വനിത ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്. താന്‍ ഒരു സ്ത്രീയായതു കൊണ്ടാണോ എന്നെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് അറിയില്ല. നടിയല്ലേ, നടിമാര്‍ ഇങ്ങനെയൊക്കെ പോകാമോ എന്നാണ്. ചില കമന്റുകള്‍. അതെന്താ നടിമാര്‍ക്ക് ഇതൊന്നും പാടില്ലേ എന്ന് രശ്മി ചോദിക്കുന്നു.

വിവേകിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് പരിപാടിയില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയമില്ല എന്നാണ് രശ്മി പറയുന്നത്. ഒന്നിച്ച് സീരിയലില്‍ അഭിനയിക്കുന്നുണ്ട്. വിവേക് ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെയെത്തിയത്. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച് കുറേപ്പേര്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു എന്ന് രശ്മി വ്യക്തമാക്കി.

Latest Stories

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ