ഏറെ വിഷമിപ്പിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ് നടി രശ്മി അനില്‍. തന്റെ സ്‌കിറ്റ് കണ്ട് ഒരാള്‍ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ തന്നെ വളഞ്ഞതായാണ് രശ്മി പറയുന്നത്. അത് തനിക്ക് വലിയ ഷോക്ക് ആയെന്നും രശ്മി ഒരു യൂട്യൂബ് ചാനലില്‍ വെളിപ്പെടുത്തി.
ഭര്‍ത്താവിനൊപ്പം ഒരു കല്യാണത്തിന് പോയപ്പോഴാണ് സംഭവം. തന്റെ ഭര്‍ത്താവിനെ കാണിച്ചിട്ട് പറഞ്ഞു, ഇയാളുടെ ഭാര്യ കാരണമാണ് അയാള്‍ മരിച്ചത് എന്ന്. തന്റെ സ്‌കിറ്റ് കണ്ട് ഒരാള്‍ ചിരിച്ചു മരിച്ചു എന്ന് പറഞ്ഞു തനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു.
ടിവിയില്‍ സ്‌കിറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചിരിക്കാന്‍ തുടങ്ങിയത്രെ. ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെയായി മരിച്ചു എന്നാണ് തന്നോട് പറഞ്ഞത്. പിന്നെ ആളുകള്‍ എല്ലാം എനിക്ക് ചുറ്റും കൂടി. ചിലര്‍ക്ക് കൗതുകം. വേറെ ചിലര്‍ അതിനിടയില്‍ ഫോട്ടോ എടുക്കാനായി വരുന്നു.
സത്യത്തില്‍ ആ കല്യാണ വീട്ടില്‍ നില്‍ക്കണോ പോണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു താന്‍ എന്നാണ് രശ്മി പറയുന്നത്. എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാണ് എന്ന് അറിയുന്നത് തന്നെ വലിയ കാര്യമാണെന്നും നടി പറയുന്നു. പ്രത്യേകിച്ചും പ്രായമായവര്‍ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോള്‍ വലിയ സന്തോഷമാണെന്നും രശ്മി വ്യക്തമാക്കി.