ആര്‍.ആര്‍.ആര്‍ ഒരു സ്വവര്‍ഗപ്രണയ ചിത്രം, ആലിയ വെറും ഉപകരണം മാത്രം; റസൂല്‍ പൂക്കുട്ടിയുടെ പരാമര്‍ശം വിവാദമാകുന്നു

ഈ വര്‍ഷം റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് എസ് എസ് രാജമൗലയുടെ ആര്‍ ആര്‍ ആര്‍. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടി ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ആര്‍.ആര്‍.ആര്‍ ഒരു സ്വവര്‍ഗപ്രണയ ചിത്രമെന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ ആലിയ ഭട്ട് വെറുമൊരു ഉപകരണം മാത്രമായിരുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.

നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ആര്‍.ആര്‍.ആര്‍ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്ന് മുനിഷ് ട്വീറ്റ് ചെയ്തപ്പോള്‍, അതിനു മറുപടി നല്‍കികൊണ്ട് റസൂല്‍ പൂക്കുട്ടി പറഞ്ഞത്

റാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍, അജയ്, ദേവ്ഗണ്‍, അലിയുടെ ഭട്ട്, ഒളിവിയ മോറിസ്, സമുദ്രക്കനി തുങ്ങി ഒരു വലിയ താരനിര തന്നെയണിനിരന്ന ഈ ചിത്രം ആയിരം കോടിക്ക് മുകളിലാണ് ആഗോള കളക്ഷന്‍ നേടിയത്.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലൊക്കെ റിലീസ് ചെയ്ത ഈ ചിത്രത്തിന് വിദേശ പ്രേക്ഷകരുടെ ഇടയിലും വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഒടിടി റിലീസിന് ശേഷവും ഈ ചിത്രത്തെ തേടി ഹോളിവുഡില്‍ നിന്ന് വരെ അഭിനന്ദനമെത്തിയിരുന്നു

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു