'ഇത് ഇന്ത്യയില്‍ മാത്രം നടക്കുന്നതാണ്, ഓസ്‌കര്‍ വാങ്ങി വന്നിട്ട് കള്ളന്‍മാരെ പോലെ പൊലീസ് ജീപ്പില്‍ പോവുക'

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തും ഓസ്‌കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. ഓസ്‌കര്‍ ലഭിച്ച സമയത്ത് ഒരു നിയോഗം പോലെ ഇര്‍ഫാന്‍ ഖാനും ഒപ്പമുണ്ടായിരുന്നു. ഓസ്‌കറുമായി ഇന്ത്യയിലേക്ക് പോയാല്‍ തന്റെ കാര്യം പോക്കാണ്‌ എന്ന്‌ ഇര്‍ഫാന്‍ ഖാന്‍ തന്നോട് പറഞ്ഞതായാണ്‌
ഒരു അഭിമുഖത്തിനിടെ റസൂല്‍ പൂക്കുട്ടി വ്യക്തമാക്കുന്നത്.

“”ഓസ്‌കര്‍ നേടി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന അവസ്ഥയില്‍ ഇര്‍ഫാനും ഒപ്പമുണ്ടായിരുന്നു. ഒരു നിയോഗം പോലെയായിരുന്നു അത്. രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങളും അവിടെയുണ്ടായി. റസൂല്‍, തന്റെ കാര്യം കട്ടപ്പൊകയാണ് കേട്ടോ. താന്‍ ഓസ്‌കര്‍ ഒക്കെ വാങ്ങി ഇന്ത്യയില്‍ ചെല്ലുമ്പോള്‍ അവിടുള്ളോരു വിചാരിക്കും താന്‍ വലിയ സംഭവമാണ്.””

“”ഇനിയിപ്പോള്‍ നമ്മുടെ പടത്തിലൊന്നും വിളിച്ചാല്‍ കിട്ടില്ല എന്ന്. ഇവിടുള്ളവര്‍ കരുതും ഓസ്‌കര്‍ കിട്ടിയതല്ലേ ഇനിയിപ്പോള്‍ ഇന്ത്യയില്‍ ഇയാള്‍ക്ക് ഭയങ്കര തിരക്കായിരിക്കും. നമുക്കൊന്നും കിട്ടില്ലാ എന്ന് ഇവര്‍ വിചാരിക്കും”” എന്തായാലും തന്റെ കാര്യം തീര്‍ന്നുവെന്നുമാണ് അന്ന് തമാശയായി ഇര്‍ഫാന്‍ പറഞ്ഞത് എന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കുന്നു.

“”ഓസ്‌കര്‍ വാങ്ങി മുംബൈയില്‍ എത്തിയപ്പോള്‍ വലിയ ജനാവലി ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. പൊലീസ് എത്തി അവരുടെ ജീപ്പില്‍ ഞങ്ങളെ കയറ്റി കൊണ്ടു പോകുകയായിരുന്നു.”” താനും ഭാര്യയും ഇര്‍ഫാനും ഭാര്യയുമായിരുന്നു ജീപ്പില്‍ എന്ന് റസൂല്‍ പൂക്കുട്ടി ഓര്‍മ്മിക്കുന്നു. അപ്പോഴും ഇര്‍ഫാന്‍ തമാശ പറയുകയായിരുന്നു. ഇത് ശരിക്കും ഇന്ത്യയില്‍ മാത്രം നടക്കുന്നതാണ്. ഓസ്‌കര്‍ വാങ്ങി വന്നിട്ട് കള്ളന്‍മാരെ പോലെ പൊലീസ് ജീപ്പില്‍ പോവുക എന്നാണ് ഇര്‍ഫാന്‍ പറഞ്ഞത് എന്ന് റസൂല്‍ പൂക്കുട്ടി വെളിപ്പെടുത്തി.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍