മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുമെന്ന് റസൂല്‍ പൂക്കുട്ടി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു മലയാള സിനിമയുടെ നിര്‍മാതാവിന്റെ കുപ്പായത്തില്‍ ഉടന്‍ എത്തുമെന്നും റസൂല്‍ ദേശീയ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മനോരമ ന്യൂസിനോട് പ്രതികരിച്ചു.
മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നതില്‍ വൈകാതെ തീരുമാനമുണ്ടാകും. കൂടാതെ തിയേറ്റര്‍ റിലീസിന് കൂടുതല്‍ ഇളവുകള്‍ വേണമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. തിയറ്ററില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം പ്രവേശനം അനുവദിക്കുന്നത് പര്യാപ്തമല്ല എന്നാണ് റസൂല്‍ പറയുന്നത്.
ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജേതാക്കള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കാരണമാണ് പുരസ്‌കാര വിതരണം വൈകിയത്.
ഒത്ത സെരുപ്പ് സൈസ് 7 എന്ന തമിഴ് സിനിമയുടെ റീറെക്കോര്‍ഡിംഗിനാണ് റസൂല്‍ പൂക്കുട്ടിക്കും ബിബിന്‍ ദേവിനും പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ റസൂല്‍ പൂക്കുട്ടിയുടെ പേര് മാത്രമാണ് പരാമര്‍ശിച്ചത്. പിന്നാലെ അവാര്‍ഡ് ബിബിന്‍ ദേവിനും കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരുന്നു.