പാര്‍വതിയ്ക്ക് പിന്തുണ; 'സൂപ്പര്‍ താരങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമില്ലേ?'

പേരെടുത്തു പറയാതെ മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ കസബ സിനിമയെയും നടി പാര്‍വ്വതി വിമര്‍ശിച്ചത് ഓറെ ചര്‍ച്ചയായിരുന്നു. വിമര്‍ശിച്ച പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മലയാളത്തിലെ ചില സംവിധായകരും നടിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍വതിയെ അനുകൂലിച്ച് സിനിമാ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിരുന്നില്ല. ഒടുവില്‍ ഈ വിഷയത്തില്‍ പാര്‍വതിയെ അനുകൂലിച്ചെത്തിയിരിക്കുകായാണ് നടിയും സംവിധായികയുമായ രേവതി.

മറ്റുരാജ്യങ്ങളിലേക്കാള്‍ വ്യക്തി സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍തന്നെ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തെല്ലും വില കല്‍പ്പിക്കപ്പെടുന്നില്ലെന്നതാണ് സത്യമെന്ന് രേവതി പറഞ്ഞു. സ്ത്രീ ദൈവങ്ങളെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന രാജ്യത്തു പോലും സ്ത്രീകളുടെ അഭിപ്രായത്തിനു വിലയില്ലെന്നതു ഖേദകരമാണ്. എന്റെ ഉത്കണ്ഠ നിങ്ങളുമായി പങ്കുവെയ്ക്കണമെന്നു തോന്നി. ഇക്കാര്യത്തില്‍ എന്റെ പ്രിയ സുഹൃത്തുക്കളുടെ നിലപാട് അറിയാനും ഞാനാഗ്രഹിക്കുന്നു.- രേവതി പറഞ്ഞു

നടന്മാരിലെ സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ആരാധകരുടെ ചിന്താതലങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് മോശമായ വാക്കുകള്‍ പറയുകയോ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന രംഗങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുകയോ ചെയ്യരുതെന്നും പാര്‍വതി ആവശ്യപ്പെടുകയുണ്ടായി. താരങ്ങള്‍ ഇപ്പോള്‍ തന്നെ സാമൂഹിക മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചെന്നും അതിന്റെ ഫലം അനുഭവിക്കുന്നത് ഇന്നത്തെ സമൂഹത്തിലെ പെണ്‍കുട്ടികളും സ്ത്രീകളുമാണെന്നുമാണ് പാര്‍വതി പറഞ്ഞത്.
പാര്‍വതിയുടെ ഈ അഭിപ്രായം വലിയ വാര്‍ത്തയായതിനെത്തുടര്‍ന്ന് തികച്ചും മോശമായും സഭ്യതയുടെ സ്പര്‍ശമില്ലാത്ത തരംതാണ രീതിയില്‍ പാര്‍വതിയെ ട്രോളാനും വ്യക്തിഹത്യചെയ്യാനും ആളുകള്‍ മുതിരുന്നുവെന്നതാണ് ഏറ്റവും പരിതാപകരം. സമൂഹമാധ്യമത്തില്‍ താരങ്ങളെ വ്യക്തിഹത്യചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും രേവതി പറഞ്ഞു

സമൂഹത്തില്‍ നിലയും വിലയും നേടിയ താരങ്ങള്‍ക്കു സാമൂഹികപ്രതിബദ്ധത ആവശ്യമില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്. സിനിമ വിനോദത്തിനാണെന്നതു സത്യം തന്നെ. പക്ഷേ, എന്തിനാണു സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും പാട്ടുകളും? അതോ ഇത്തരം പാട്ടുകളും സംഭാഷണങ്ങളും വിനോദം തന്നെയാണോ?- രേവതി ചോദിച്ചു

Latest Stories

RCB VS GT: ആര്‍സിബിയെ തോല്‍പ്പിക്കാന്‍ എളുപ്പം, ഗുജറാത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, തോറ്റ് തുന്നം പാടും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍; വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ ലഹരി വേട്ട; പിടിച്ചെടുത്തത് 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ

IPL 2025: മുംബൈ ഇന്ത്യൻസിനെ തേടി ആ നിരാശയുടെ അപ്ഡേറ്റ്, ആരാധകർക്ക് കടുത്ത നിരാശ

നടന്ന കാര്യങ്ങള്‍ അല്ലേ സിനിമയിലുള്ളത്? എമ്പുരാന് ഇപ്പോള്‍ ഫ്രീ പബ്ലിസിറ്റിയാണ്: ഷീല

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി