ആ സ്ത്രീയെ എത്രമാത്രം അയാള്‍ അബ്യൂസ് ചെയ്തുവെന്ന് ഞാനാ കോളിലൂടെ അറിഞ്ഞു, അയാള്‍ എക്‌സ്‌പോസ്ഡ് ആകാന്‍ കാത്തിരിക്കുകയായിരുന്നു: രേവതി സമ്പത്ത്

ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. കഴിഞ്ഞ ദിവസമാണ് വെട്ടിയാറിനെതിരെ വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യുവതിയുടെ വെളിപ്പെടുത്തല്‍ നടന്നത്.

‘ശ്രീകാന്ത് വെട്ടിയാര്‍’ എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് രേവതി സമ്പത്ത് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒരു സ്ത്രീയുടെ കോള്‍ വന്നിരുന്നുവെന്നും ശ്രീകാന്ത് വെട്ടിയാര്‍ ആ സ്ത്രീയെ എത്ര മാത്രം അബ്യൂസ് ചെയ്തു എന്ന് ആ കോളിലൂടെ വേദനയോടെ അറിഞ്ഞുവെന്നും രേവതി പറയുന്നു.

രേവതി സമ്പത്തിന്റെ കുറിപ്പ്:

‘ശ്രീകാന്ത് വെട്ടിയാര്‍’ എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു. അയാള്‍ ഒരു അബ്യുസര്‍ ആണ്. അയാള്‍ അബ്യൂസ് ചെയ്തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ ഒരു സ്ത്രീയുടെ കാള്‍ വന്നിരുന്നു. ആ കാളില്‍ നമ്മളുടെ സൗഹൃദം തുടങ്ങി.

ഒന്നൊന്നര മണിക്കൂര്‍ സംസാരിച്ച ആ കാളില്‍ എത്രമാത്രം ആണിയാള്‍ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാന്‍ അറിഞ്ഞു. സര്‍വൈവര്‍ ആണവള്‍, ധീരയാണവള്‍. ഈ വെട്ടിയാര്‍ എന്ന് പറയുന്ന മൈര് ആ സ്ത്രീയോട് (എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട്) ചെയ്ത അബ്യൂസുകള്‍ അത്രയേറെ ഉണ്ട്.

പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയില്‍ അബ്യൂസ് ചെയുന്നത്. ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും (ഇടക്ക് ഇതു പോലെയുള്ളൊരു പുരോഗമന മറവില്‍ അബ്യൂസ് ചെയ്യുന്ന ‘ഗോകുല്‍’ എന്ന ഒരുത്തന്റെ പേര് ഞാന്‍ പറഞ്ഞിരുന്നു) പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാര്‍ അണിയുന്ന ഒരു തരം ഫാന്‍സി കിറ്റാണ്.
Shame on you abuser, Sreekanth Vettiyar.
Asshole-

അതേസമയം, ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കിയെന്നും അതില്‍ വഴങ്ങാതായതോടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നുമാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ യുവതി പറഞ്ഞത്. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇതിനകം പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും അവരെല്ലാം സമാന അനുഭവങ്ങള്‍ തന്നോട് പങ്കുവെച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം