മൂന്ന് സിനിമയാണ് എനിക്ക് നഷ്ടമായത്, 14 പേര്‍ക്കെതിരെ മീടു ആരോപിച്ചതോടെ സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി: രേവതി സമ്പത്ത്

നടന്‍ സിദ്ദിഖ് അടക്കം 14 പേര്‍ക്കെതിരെ മീടു ആരോപണം ഉന്നയിച്ച നടിയാണ് രേവതി സമ്പത്ത്. മീടു ആരോപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരം മാറി നിന്നിരുന്നു. മീടു ആരോപിച്ചതിനെ തുടര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍ വരെ തന്റെ ശത്രുക്കളായി മാറി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രേവതി ഇപ്പോള്‍.

അടുത്ത സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നു വരെ കേള്‍ക്കേണ്ടി വന്നു. ഫേക്കാണ് വിശ്വസിക്കാന്‍ കൊള്ളില്ല, ശ്രദ്ധയാകര്‍ഷിക്കല്‍ രോഗമാണെന്ന പഴിയും കേള്‍ക്കേണ്ടി വന്നു. മൂന്ന് സിനിമയാണ് മീ ടുവിന് ശേഷം നഷ്ടപ്പെട്ടത്.

ആരൊക്കയോ സംവിധായകനെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് സിനിമ നഷ്ടപ്പെട്ടത്. അവളെ സെറ്റിലേക്ക് വിളിക്കരുത്, പ്രശ്‌നക്കാരിയാണെന്ന് എന്ന പൊതുസ്വരം രൂപപ്പെട്ടു. ഒരേസമയം പതിനാല് പേര്‍ക്കെതിരെ മീടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല എന്ന റിയാലിറ്റിയിലേക്ക് എത്താന്‍ വൈകി.

തനിക്കാരോടും ക്ഷമിക്കാന്‍ തോന്നിയിട്ടില്ല. നല്ല ദേഷ്യമുണ്ട് പലരോടും. എന്നാലും മനസമാധാനവും സന്തോഷവും ആത്മാഭിമാനവുമുണ്ട്. മീ ടുവിന്റെ പേരില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വരെ അകന്നപ്പോഴും അച്ഛനും അമ്മയും എനിക്കൊപ്പം ഉറച്ചു നിന്നുവെന്നാണ് രേവതി പറയുന്നത്.

ഈയ്യടുത്ത് തലശ്ശേരിയില്‍ വച്ച് സദാചാര പൊലീസിങ് നേരിട്ടപ്പോള്‍ ഞാന്‍ പോലീസില്‍ ഒരു പരാതി നല്‍കി. ഒരു കാര്യവുമുണ്ടായില്ല. ഇവിടെ മരിച്ചാല്‍ മാത്രമേ വ്യവസ്ഥിതി അനങ്ങുകയുള്ളൂ. ഒരു കടയില്‍ സാധനം വാങ്ങാന്‍ പോയാല്‍ എന്തൊക്കെ നോട്ടം നേരിടണം എന്നാണ് രേവതി സമ്പത്ത് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത