ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടന്‍ ഇവിടെയില്ല, ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ച് സിനിമ എടുക്കാനുള്ള തയാറെടുപ്പില്‍: ആര്‍ജിവി

സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ച് സിനിമ എടുക്കാനുള്ള തയാറെടുപ്പിലാണ് താന്‍ എന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ലോറസ് ബിഷ്‌ണോയിയുടെ അത്ര സൗന്ദര്യം ഇന്ത്യയിലെ ഒരു നടനും ഇല്ലെന്ന് പറഞ്ഞ്, ഗുണ്ടാ നേതാവിനെ ആര്‍ജിവി പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.

”ഏറ്റവും വലിയ അധോലോക നായകനെ കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെ പോലെയോ ഛോട്ടാ രാജനെ പോലെയോ രൂപമുള്ള ഒരാളെ നായകനാക്കില്ല. പക്ഷേ ഇവിടെ നോക്കൂ, ബിഷ്‌ണോയിയേക്കാള്‍ സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെയും എനിക്ക് ഓര്‍മ്മ വരുന്നില്ല” എന്നാണ് ആര്‍ജിവി പറയുന്നത്.

സംവിധായകന്റെ പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് എത്തിയത്. സല്‍മാന്‍ ഖാനെ ലോറന്‍സ് ബിഷ്‌ണോയിയായി അഭിനയിപ്പിച്ചാല്‍ അതൊരു വലിയ വിരോധാഭാസമാവും എന്നാണ് ഒരാളുടെ പ്രതികരണം. ആര്‍ജിവി അദ്ദേഹത്തിന്റെ പുതിയ പ്രണയം കണ്ടെത്തി എന്നായിരുന്നു സ്‌മൈലിങ് ഇമോജിയോടെയുള്ള മറ്റൊരു കമന്റ്.

സംവിധായകന്റെ കണ്ടെത്തല്‍ ഇങ്ങനെയാണെങ്കില്‍ ബിഷ്‌ണോയിയെ അവതരിപ്പിക്കാന്‍ അയാളെത്തന്നെ ഏല്‍പിച്ചാല്‍ പോരെ എന്നാണ് രസകരമായ മറ്റൊരു കമന്റ്. അതേസമയം, കഴിഞ്ഞ ദിവസവും ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ചുള്ള ഒരു പോസ്റ്റുമായി ആര്‍ജിവി എത്തിയിരുന്നു.

1998ല്‍ ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വെടിവച്ച് കൊല്ലുന്നത്. അന്ന് ലോറന്‍സ് ബിഷ്ണോയ്ക്ക് അഞ്ച് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 വര്‍ഷമായി ബിഷ്ണോയ് തന്റെ പക ഉള്ളില്‍ കൊണ്ടുനടക്കുന്നു.

കൃഷ്ണമൃഗത്തിനെ കൊന്നതിന് പ്രതികാരമായി സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവന്‍ പറയുന്നു. ഈ മൃഗസ്നേഹം അതിന്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ? എന്നാണ് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്.

Latest Stories

വുഡ്‌ലാന്റ് ഇന്ത്യയില്‍ ഇനി വിയര്‍ക്കും; പ്രമുഖ അമേരിക്കന്‍ പാദരക്ഷ കമ്പനിയുമായി കൈകോര്‍ത്ത് റിലയന്‍സ്

"എന്നെ ഓസ്‌ട്രേലിയക്കാർ ഇടിച്ചാൽ ഞാൻ നോക്കി നിൽക്കില്ല"; മുന്നറിയിപ്പ് നൽകി റിഷഭ് പന്ത്

സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, മുംബൈയില്‍ അറസ്റ്റിലായത് കൗമാരക്കാരന്‍

പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്

"മെസിയെ എനിക്ക് ഭയം, പന്തുമായി വരുമ്പോൾ തന്നെ എന്റെ മുട്ടിടിക്കും"; പോളണ്ട് ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

നവീൻ ബാബുവിന്റെ മരണം: കേസെടുത്ത്‍ മനുഷ്യാവകാശ കമ്മീഷൻ; ജില്ലാ ഭരണകൂടത്തിന് കത്തയച്ചു

'പലരും ശ്രമിച്ചു, സലിം കുമാർ ആ സ്ത്രീയുടെ മനസുമാറ്റിയത് ഒറ്റവാക്കുകൊണ്ട്'; അനുഭവം പങ്കുവച്ച് ബംഗാൾ ഗവർണർ

അടുത്ത ജന്മദിനത്തില്‍ 'സന്തോഷ് ട്രോഫി' കാണാന്‍ തയ്യാറായിക്കോ; നായകന്‍ പൃഥ്വി, സംവിധാനം വിപിന്‍ ദാസ്

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

പുത്തന്‍ നീലക്കുപ്പായത്തില്‍ ജനശതാബ്ദി ട്രാക്കില്‍; പൂജകള്‍ക്ക് ശേഷം തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് യാത്ര തുടങ്ങി; സ്‌റ്റേഷനുകളില്‍ ആവേശത്തോടെ വരവേറ്റ് യാത്രക്കാര്‍