റിച്ചി വിവാദം: പ്രതികരണവുമായി രക്ഷിത് ഷെട്ടി തന്നെ രംഗത്ത്

റിച്ചിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ഉലിദവറു കണ്ടംദെ സംവിധായകന്‍ രക്ഷിത് ഷെട്ടി. റിച്ചിയെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തിയികരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്തതും ലീഡ് റോളില്‍ അഭിനയിച്ചതും രക്ഷിത് ഷെട്ടിയായിരുന്നു.

താന്‍ റിച്ചി കണ്ടുവെന്നും ഗൗതം രാമചന്ദ്രന്റെ ശ്രമങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും റിച്ചിയെ ഉലിദവറു കണ്ടംദെയുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് രക്ഷിത് വ്യക്തമാക്കി. റിച്ചി താനുണ്ടാക്കിയ കഥാപാത്രമാണെങ്കിലും അതെങ്ങനെ പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് പോലും ധാരണയില്ലായിരുന്നുവെന്ന് രക്ഷിത് പറഞ്ഞു. മറ്റൊരാള്‍ എഴുതിയ ഒരു കഥാപാത്രത്തെ മറ്റൊരു പരിതസ്ഥിതിയില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിറഞ്ഞ പണിയാണ് നിവിന്‍ പോളി പൂര്‍ത്തിയാക്കിയതെന്നും രക്ഷിത് ഷെട്ടി കൂട്ടിച്ചേര്‍ത്തു. റിച്ചിയെ അതിന്റെ ഒറിജനലുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നും രക്ഷിത് ഷെട്ടി പറഞ്ഞു.

രക്ഷിത് ഷെട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.

https://www.facebook.com/therakshitshetty/photos/a.505671579468585.1073741826.505658449469898/1558097757559290/?type=3&theater

മാസ്റ്റര്‍പീസിനെ പീസാക്കിയെന്നായിരുന്നു റിച്ചിയെക്കുറിച്ചുള്ള സംവിധായകന്‍ രൂപേഷ് പീതാംബരന്റെ പ്രതികരണം. ഇതിന് സിനിമാ മേഖലയില്‍നിന്നും ഫാന്‍സില്‍നിന്നും രൂപേഷിന് നേരിടേണ്ടി വന്നത് വലിയ പ്രതികരണങ്ങളായിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തനിക്കെതിരെ തിരിയുന്നു എന്ന് കണ്ടപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് രൂപേഷ് ഇപ്പോള്‍. അതിനിടെയാണ് രക്ഷിത് ഷെട്ടി തന്നെ രംഗത്ത് എത്തി റിച്ചിക്ക് പിന്തുണ നല്‍കിയിരിക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍