Connect with us

CELEBRITY TALK

സ്ഥിരം നാല് പാട്ട് , നാല് സീന്‍ റോളുകള്‍, ഇനി താല്‍പര്യമില്ലെന്ന് റിമ കല്ലിങ്കല്‍

, 11:01 pm

കഥാപാത്രത്തെപ്പറ്റിയുള്ള തന്റെ ആഗ്രഹങ്ങള്‍ തുറന്ന് പറഞ്ഞ് നടി റിമ കല്ലിങ്കല്‍. ഗെയിം ചേഞ്ചറായിരിക്കുന്ന കഥാപാത്രമാണ് തനിയ്ക്കിഷ്ടമെന്നും ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാനാണ് താനാഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി.

തീവ്രമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് താല്‍പര്യം. സ്ഥിരം നാല് പാട്ട് , നാല് സീന്‍ റോളുകള്‍ ഇങ്ങനെ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. റോളല്ല സ്‌റ്റോറിയായിരിക്കണം വലുത്. കോമഡി റോളുകള്‍ ചെയ്തപ്പോള്‍ അതൊരു വെല്ലുവിളിയായാണ് കണ്ടിരുന്നത്. പക്ഷേ എല്ലാവരും ആ രീതിയില്‍ എടുത്തില്ല. താരം പറയുന്നു.

പതിയെ സ്റ്റീരിയോടൈപ്പായി താന്‍ മാറിയെന്നും അതു തകര്‍ത്ത് പുറത്ത് വരാനാണ് ഇപ്പോള്‍ ആഭാസത്തിലൂടെ നടത്തുന്ന ശ്രമമെന്നും റിമ കൂട്ടിചേര്‍ത്തു. ആഭാസത്തിലെ 30 കഥാപാത്രങ്ങള്‍ക്കും സിനിമയുടെ കഥയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനുണ്ട്. സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം, സിനിമയില്‍ 90 ശതമാനവും പുരുഷന്മാരാണെന്നും അതുകൊണ്ടു തന്നെ സ്ത്രീകളുടെ വികാരത്തേയും സംഘര്‍ഷങ്ങളേയും അവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും റിമ പറയുന്നു.