ഞാന്‍ ഇപ്പോഴും വിവാഹത്തില്‍ വിശ്വസിക്കുന്നില്ല, വിവാഹം ഒന്നും അല്ല, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്: റിമ കല്ലിങ്കല്‍

താന്‍ വിവാഹം എന്ന കണ്‍സപ്റ്റില്‍ വിശ്വസിക്കുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. ആഷിഖുമായുള്ള വിവാഹം നടന്നില്ലായിരുന്നു എന്തായേനെ ജീവിതം എന്ന ധന്യ വര്‍മയുടെ ചോദ്യത്തിനായിരുന്നു മറുപടി ‘ഞാന്‍ വിവാഹിത ആകുമായിരുന്നില്ല’ എന്നാണ് അവര്‍ പറഞ്ഞത്. താന്‍ വി
വാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്നും റിമ കല്ലിങ്കല്‍ പറയുന്നുണ്ട്.

‘ഞാന്‍ ഇപ്പോഴും വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം നമുക്ക് ഒന്നും അല്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. എല്ലാ ഇടത്തും വലിയ മൈനസ് ആണ് നല്‍കുക. എന്റെ എല്ലാ കാര്യത്തിലും മാറ്റങ്ങള്‍ സംഭവിച്ചു.

ഞാന്‍ പതിനാറു വയസ്സുമുതല്‍ അധ്വാനിക്കാന്‍ തുടങ്ങിയതാണ്. ഞാന്‍ ആരെയും ഡിപ്പെന്‍ഡ് ചെയ്തു ജീവിച്ച ഒരാള്‍ അല്ല. പക്ഷെ എന്ത് എന്ന് അറിയില്ല എനിക്ക് മാറ്റം ഇല്ലെങ്കിലും ആളുകള്‍ക്ക് ഞാന്‍ മാറി എന്നാണ് വിചാരമെന്നും’ റിമ പറയുന്നു.

വിവാഹം എന്നതില്‍ തങ്ങള്‍ ഉദ്ദേശിച്ചത് അല്ല സംഭവിച്ചതെന്നും റിമ പറയുന്നുണ്ട്. ‘ഞങ്ങള്‍ മാര്യേജിനെ അങ്ങനെ സീരിയസ് ആയി ഒന്നും എടുക്കുന്ന വ്യക്തികള്‍ അല്ല. ഞങ്ങള്‍ അതിനെ ഒരു ലീഗല്‍ പേപ്പര്‍ എന്ന രീതിയില്‍ ആണ് കണ്ടത്.

എങ്കിലും അത് ഞങ്ങളെ ഒരുപാട് ചേഞ്ച് ചെയ്തു. 22 എഫ്കെയിലും മറ്റും ക്രിയേറ്റ് ചെയ്ത ഒരു മാജിക്ക് ഉണ്ട്. അത് റീക്രിയേറ്റ് ചെയ്യണം എന്നായിരുന്നു ആഗ്രഹാം.. എന്നാല്‍, ഒരു ലീഗല്‍ പ്രോസസ് കാരണം എല്ലാം മാറി. അതിന് കാരണം സമൂഹമാണ്.’- റിമ വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ