ഉര്‍വശി ചേച്ചിയോട് കാണിക്കുന്നത് അനീതി: റിമ കല്ലിങ്കല്‍

നടി ഉര്‍വശിയോട് മലയാള സിനിമ കാണിക്കുന്നത് അനീതിയാണെന്ന് റിമ കല്ലിങ്കല്‍. തന്റെ പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം പറഞ്ഞത്. താനൊരു കടുത്ത ഉര്‍വശി ആരാധികയാണെന്ന് പറയുന്നതിനിടെയായിരുന്നു നടിയോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് റിമ പറഞ്ഞത്.

ഉര്‍വശി ചേച്ചിയെ പോലുള്ള ഒരു കലാകാരിക്ക് ഇവിടത്തെ സംവിധായകര്‍ക്കോ എഴുത്തുകാര്‍ക്കോ എന്തു തരം കഥാപാത്രമാണു നല്‍കാനുള്ളതെന്ന് റിമ ചോദിക്കുന്നു. അത്രയും കഴിവുള്ള നടി. അവരിവിടെയുണ്ട്. പക്ഷേ, എന്താണ് അവര്‍ക്കു കൊടുക്കുന്നത്?

ഇത് കടുത്ത അനീതിയാണ്. മുന്നോട്ടു നോക്കുമ്പോള്‍ ഇവരെയാണ് ഞങ്ങള്‍ കാണുന്നത്. ഇത്രയും കഴിവുള്ള ഉര്‍വശി ചേച്ചിക്ക് പോലും ഇടം ലഭിക്കാത്തിടത് ഞങ്ങള്‍ക്ക് എന്താണ് എന്ന് ഓര്‍ക്കുമ്പോഴുള്ള അരക്ഷിതത്വം വലുതാണ്. റിമ പറയുന്നു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നിമിഷയുടെ സിനിമയാണ്. ജയ ജയ ജയ ജയഹേ ദര്‍ശനയുടേത്, തുറമുഖത്തിലെ പൂര്‍ണിമയുടെ പ്രകടനം. അതുപോലെ നിഖില വിമല്‍ ആകട്ടെ, ഐശ്വര്യ ലക്ഷ്മിയാകട്ടെ നിത്യാ മേനോനാകട്ടെ.. അവരെയൊക്കെ നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ?

ഉണ്ടെങ്കില്‍ തന്നെ ഒരു നായകനടനു ലഭിക്കുന്ന പ്രാധാന്യവും പണവും അവര്‍ക്കു ലഭിക്കുന്നുണ്ടോ? ഇവിടെ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇറങ്ങുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും വേതനത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ അതു പ്രശ്‌നമാകുന്നു. റിമ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ