'പെണ്ണിനെന്താ കുഴപ്പം? ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു..'; വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ ശൈലജയെ ഒഴിവാക്കിയതിന് എതിരെ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. ഈ പെണ്ണിനെന്താ കുഴപ്പം? എന്ന വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് താരം. റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിയിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക എന്ന് റിമ ചോദിക്കുന്നു.

“”പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിയിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക, പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു…”” എന്നാണ് റിമ കുറിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറെ തിരിച്ചു കൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെ.കെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് അടക്കമുള്ളവരും ഇതേ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, കെ.കെ ശൈലജയെ പാര്‍ട്ടി വിപ്പ് ആയാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച ശൈലജ ടീച്ചര്‍ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധ നേടിയിരുന്നു.