ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, അതിജീവിതയുടെ പേരെടുത്ത് പറഞ്ഞ് ഗായിക അധിക്ഷേപിച്ചു.. നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്: റിമ കല്ലിങ്കല്‍

ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് അവര്‍ പറഞ്ഞു, അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. 2017ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുകയും ഗായിക ചെയ്തു. അതിനാല്‍ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് റിമ വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിമ കല്ലിങ്കലിന്റെ വീട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു സുചിത്ര രംഗത്തെത്തിയത്.

റിമ കല്ലിങ്കലിന്റെ കുറിപ്പ്:

വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യൂസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോള്‍ നിങ്ങള്‍ക്കായി ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ് ഗായിക സുചിത്ര നടത്തിയ പ്രസ്താവനകള്‍ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

30 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ 2017ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്റെ നേരെ ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് അറിയാമായിരുന്നു എന്നും, മുഖ്യമന്ത്രി പിണറായിയും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെ പോലുള്ള നടന്മാരുടെ കരിയര്‍ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിക്കുന്നു.

ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന് എന്തിനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ആ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെ വേണം. ഈ ആരോപണങ്ങള്‍ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം പിടിച്ചില്ലെങ്കിലും, ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന് അവര്‍ ഏതോ ഒരു മാധ്യമത്തില്‍ വായിച്ചു എന്ന അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന വാര്‍ത്താ പ്രാധാന്യം നേടി.

അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല എന്ന് ഞാനിപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഈ അടിസ്ഥാനരഹിതമായ പ്രസ്താവനയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഈ വ്യക്തി അധിക്ഷേപം ചൂണ്ടിക്കാട്ടി ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്ടത്തിന് നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇതുവരെ തന്ന പിന്തുണയ്ക്ക് ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും നന്ദി, നമുക്ക് ഒരുമിച്ച് മുന്നേറാം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ