ഒരു രക്ഷയുമില്ലല്ലോ, ഞാനൊന്ന് ജീവിച്ചുപൊക്കോട്ടെ, വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് റിമി, വീഡിയോ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പരക്കുന്ന തന്റെ വിവാഹ വാര്‍ത്തകളില്‍ പ്രതികരണവുമായി റിമി ടോമി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ പരക്കുന്നു. ആ വാര്‍ത്ത തെറ്റാണ്. അത്തരമൊരു കാര്യം നടന്നാല്‍ ആദ്യം അത് തന്റെ പ്രേക്ഷകരെ ആയിരിക്കും അറിയിക്കുക എന്നും റിമി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിമിയുടെ പ്രതികരണം.

റിമി ടോമിയുടെ വാക്കുകള്‍:
ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണ്. വീഡിയോയുടെ തലക്കെട്ടില്‍ കൊടുത്തപോലെ കല്യാണമായോ റിമി എന്ന് നിരവധിപ്പേര്‍ വിളിച്ച് ചോദിക്കുന്നു. ഇതൊന്നു വ്യക്തമാക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ ഇത്തരമൊരു വീഡിയോയുമായി വന്നത്. എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലര്‍ ഇത് അറിഞ്ഞിട്ടുണ്ടാവില്ല. ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവര്‍ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാന്‍ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്. അങ്ങനെ ഒന്നുമില്ല…

നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് എനിക്കറിയില്ല. ഭാവിയില്‍ അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അത് ഞാന്‍ നിങ്ങളെ അറിയിക്കാതിരിക്കുവോ. ഓണ്‍ലൈന്‍ വാര്‍ത്ത ചാനലുകള്‍ നിരവധി വില്‍ക്കുന്നുണ്ട്. അവര്‍ എന്തിനാ വിളിക്കുന്നത് എന്ന് അറിയില്ല അത്രത്തോളം ഉറപ്പോടെയാണ് അവര്‍ വാര്‍ത്തകള്‍ നല്‍കുന്നത്.

നമ്മള്‍ ഇങ്ങനെയൊക്കെ അങ്ങ് പോണു… എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോള്‍ മാത്രം വിശ്വസിച്ചാല്‍ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഞാന്‍ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ.

Read more