അസഹനീയമായ പനി, തളര്‍ച്ച, ശരീരവേദന; 12 ദിവസം ഒറ്റയ്ക്ക്! കോവിഡ് ദിനങ്ങളെ കുറിച്ച് റിമി ടോമി

കോവിഡ് ബാധിച്ചു നീരീക്ഷണത്തില്‍ കഴിഞ്ഞ ദിനങ്ങളുടെ അനുഭവം പങ്കിട്ട് റിമി ടോമി. പെട്ടെന്നൊരു ദിവസം പനിയും തളര്‍ച്ചയും തോന്നിയതിനെത്തുടര്‍ന്നു ടെസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അപ്പോള്‍ പോസിറ്റീവ് ആയി എന്നും റിമി പറയുന്നു.

റിമിയുടെ വാക്കുകള്‍

കോവിഡ് ബാധിക്കുന്നതിന്റെ തലേ ദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ പനിയുടേതായ ചില അസ്വസ്ഥതകള്‍ തോന്നി. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് കിട്ടുന്നതിനു മുന്‍പേ എനിക്കു മനസ്സിലായി കോവിഡ് ആണെന്ന്. ഉയര്‍ന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു. വീട്ടില്‍ നിന്നു മറ്റുള്ളരെയെല്ലാം മാറ്റി ഞാന്‍ സ്വയം നീരീക്ഷണത്തിലായി. അന്ന് രാത്രി റിസല്‍ട്ട് വന്നു, പോസിറ്റീവ് ആയി.

12 ദിവസത്തിനു ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്കു കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു. ഓണ്‍ലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. കോവിഡ് ബാധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴും ക്ഷീണം പൂര്‍ണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി. ഒരുപാട് സിനിമകള്‍ കണ്ടു. അങ്ങനെയൊക്കെയാണു സമയം ചിലവഴിച്ചത്’, റിമി ടോമി

കോവിഡ് ബാധിച്ചാല്‍ ആരും ഭയപ്പെടേണ്ടതില്ല എന്ന അവബോധം കൂടി പകര്‍ന്നുകൊണ്ടാണ് റിമി വിഡിയോ അവസാനിപ്പിക്കുന്നത്. സന്തോഷത്തോടെയിരുന്ന് ധൈര്യപൂര്‍വം ഓരോ ദിനവും ചിലവഴിക്കണമെന്നും ഗായിക ഓര്‍മിപ്പിച്ചു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം