ഞാന്‍ പോവ്വാണെന്ന് പറഞ്ഞ് പുള്ളിക്കാരി ഒറ്റപ്പോക്ക്; ശ്വേതാ മേനോനുമായി പിണങ്ങിയ സംഭവം പങ്കുവെച്ച് റിമി

എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ തനിക്ക് പല ദുശ്ശീലങ്ങളുമുണ്ടെന്ന് റിമി ടോമി. എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ഫ്ളൈറ്റ് മുകളില്‍ കൂടെ പറന്ന് പോകുന്നത് നോക്കി നിന്നിട്ടുണ്ട് ഒന്നുകില്‍ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ബാഗ് മറക്കുമെന്നും ഈ ശീലങ്ങളൊന്നും നല്ലതല്ലെന്ന് തനിക്കറിയാമെന്നും റിമി പറയുന്നു. ഇതുമൂലം ശ്വേതാ മേനോനുമായി പിണക്കം വരെയെത്തിയെന്നും ഗായക പറഞ്ഞു.

ശ്വേത മേനോന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ഇനി റിമിയുടെ കൂടെ ഒരിക്കലും വരില്ല എന്ന്. ഒരു പ്രോഗ്രാമിന് ഞങ്ങള്‍ ഒന്നിച്ച് ദോഹയ്ക്ക് പോകുകയായിരുന്നു. ദുബായില്‍ എത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്ളൈറ്റിന് ദോഹയ്ക്ക് പോകണം. ദുബായില്‍ എത്തിയ ശേഷം ദോഹയ്ക്കുള്ള ഫ്ളൈറ്റിന് ഒരു മണിക്കൂര്‍ ഗ്യാപ്പ് ഉണ്ട്.

അപ്പോള്‍ ഞാന്‍ ശ്വേത ചേച്ചിയോട് പറഞ്ഞു, വാ നമുക്കൊരു കാപ്പി കുടിച്ചിട്ട് വരാം എന്ന്. ഇല്ല റിമി സമയം പോകും, ഫ്ളൈറ്റ് മിസ്സ് ആകും എന്ന് പറഞ്ഞിട്ടൊന്നും ഞാന്‍ വിട്ടില്ല. അങ്ങനെ കാപ്പിയും കുടിച്ച് വരുമ്പോഴേക്കും ഫ്ളൈറ്റ് പോയി.

Read more

അഞ്ച് മണിക്ക് ദോഹയില്‍ പരിപാടിയാണ്, 12 മണിക്ക് എങ്കിലും അവിടെ നിന്ന് ഫ്ളൈറ്റ് കയറിയാലേ കറക്ട് സമയത്ത് അവിടെ അത്തൂ. എല്ലാം കൂടെ ആലോചിച്ച് ശ്വേത ചേച്ചിയ്ക്ക് ദേഷ്യം വന്നു. ഞാന്‍ അപ്പോഴേ പറഞ്ഞതാ, കാപ്പിയല്ല ഫ്ളൈറ്റാണ് പ്രധാനം എന്ന്. കേട്ടില്ല, ഞാന്‍ പോവ്വാണ് എ്ന് പറഞ്ഞ് പുള്ളിക്കാരി ഒറ്റ പോക്ക്. പിന്നെ ഞാന്‍ ശ്വേത ചേച്ചിയെ ദോഹയിലെ സ്റ്റേജില്‍ വച്ചാണ് കണ്ടത്. പുള്ളിക്കാരി അപ്പോള്‍ കിട്ടിയ ഫ്ളൈറ്റിന് തന്നെ പോയിരുന്നു.റിമി കൂട്ടിച്ചേര്‍ത്തു.