എനിക്ക് ദൈവവിളി കിട്ടിയില്ല, എല്ലാം അലക്കി പൊളിക്കാനുള്ള വിധിയാണ് എനിക്ക്: റിമി ടോമി

കന്യാസ്ത്രീ ആകാന്‍ ആഗ്രഹിച്ച താന്‍ ഗായിക ആയതിനെ കുറിച്ച് പറഞ്ഞ് റിമി ടോമി. കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ആദ്യമായി മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം തനിക്ക് കിട്ടേണ്ടതായിരുന്നു. പക്ഷെ തനിക്ക് ദൈവവിളി കിട്ടിയില്ല, പകരം ഗായികയായി വേദികള്‍ അലക്കി പൊളിക്കാനുള്ള വിധിയാണ് ലഭിച്ചത് എന്നാണ് റിമി ടോമി പറയുന്നത്.

ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് റിമി ഇക്കാര്യം പറഞ്ഞത്. ”ചെറുപ്പം മുതല്‍ സിസ്റ്റര്‍മാരുടെ ഉടുപ്പ് ഇടല്‍ ചടങ്ങിന് പാടനായി ഞാനും പോവുമായിരുന്നു. പിന്നെ സണ്‍ഡേ സ്‌കൂളിലും അവിടുത്തെ എല്ലാ പരിപാടികളിലും കുര്‍ബാനയ്ക്കും ഒക്കെ പോവുന്ന രീതിയിലായിരുന്നു അന്നത്തെ ജീവിതം.”

”പള്ളി-വീട് എന്ന രീതിയില്‍ ജീവിച്ച പാവം പെണ്‍കുട്ടിയായിരുന്നു ഞാന്‍. പഠിച്ചത് സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലാണ്. ഒരു സിസ്റ്റര്‍ കന്യാസ്ത്രീ ആവുന്നതിനെ പറ്റി കുറേ പറഞ്ഞത് മനസില്‍ കിടപ്പുണ്ടായിരുന്നു. അങ്ങനെ ഒരീസം വീട്ടില്‍ പറഞ്ഞു. വീട്ടില്‍ പറഞ്ഞതേ ഓര്‍മ്മയുള്ളു.”

”പിന്നെ ആ സിസ്റ്ററിനും മനസിലായി. എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നും ഉണ്ടായിട്ടില്ല. അത് മോശമാണെന്നല്ല. പക്ഷൈ ദൈവവിളി കിട്ടണം. എനിക്കതില്ലെന്ന് നേരത്തെ അറിയാമായിരുന്നു. ദൈവത്തിന് എന്നെ കൊണ്ട് വേദികള്‍ അലക്കി പൊളിക്കാനുള്ള വിധിയായിരിക്കും ഉണ്ടായിരിക്കുക.”

”നാളെ നമ്മള്‍ ഇങ്ങനെയാവും, പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ല. അതൊന്നും നടക്കാന്‍ പോവുന്നില്ല. നമ്മളെ പറ്റിയുള്ള പാന്‍ മുകളില്‍ ഒരാള്‍ എഴുതി വെച്ചിട്ടുണ്ട്. അതേ നടക്കുകയുള്ളു” എന്നാണ് റിമി ടോമി പറയുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?