എവിടെയായിരുന്നു ഇത്രയും നാൾ‌ ? മറുപടിയുമായി റിമി ടോമി!

​ഗായികയായും അവതാരികയായും നടിയായും കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ സജീവമായ റിമി കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ താൻ ഇത്രയും നാൾ സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് റിമി ടോമി.

കുറച്ച് നാളായി തെണ്ടയിൻ ഇൻഫക്ഷനായി അതുകൊണ്ട് വോയ്സ് റെസ്റ്റിലായിരുന്നു. അതാണ് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിന്നത്. ഒട്ടനവധി മെസേജുകളും കമന്റുകളും വന്നതുകൊണ്ടാണ് വിശദീകരണം നൽ‌കാമെന്ന് കരുതിയതെന്നും റിമി ടോമി വീഡിയോയിൽ പറഞ്ഞു.

മറ്റ് താരങ്ങളെപ്പോലെ ലോക്ക്ഡൗൺ കാലത്ത് യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.
വളരെ വേ​ഗത്തിൽ തന്നെ യുട്യൂബ് ചാനൽ പ്രേക്ഷകർക്കിടയിൽ ഹിറ്റായി. ഇതിനോടകം 123 ഓളം വീഡിയോകൾ പങ്കുവെച്ച് റിമിയുടെ ചാനൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സിനെ സമ്പാദിച്ച് കഴിഞ്ഞു.

Read more

പാചകം, യാത്ര, ഡെയ്ലി വ്ലോ​ഗ് തുടങ്ങിയവയാണ് റിമി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്.