ഫുട്‌ബോളിനെ ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടുത്തിയതിന് നന്ദി: മമ്മൂട്ടി

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മമ്മൂട്ടി. ഫുട്‌ബോളിനെ ഇത്രയുമധികം ഇഷ്ടപ്പെടുത്തിയതിന് നന്ദിയെന്നും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികള്‍ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”ഫുട്‌ബോള്‍ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാന്‍ ഇടയാക്കിയതിന് നന്ദി. റെസ്റ്റ് ഇന്‍ പീസ് ലെജന്‍ഡ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികള്‍ക്കും അനുശോചനം അറിയിക്കുന്നു” നടന്‍ കുറിച്ചു.

ലോകമെമ്പാടുമുള്ള നിരവധി ആരാധകരാണ് പെലെക്ക് അനുശോചനമര്‍പ്പിച്ചെത്തുന്നത്. 2021 സെപ്റ്റംബറിലാണ് പെലെയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെ തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിന് ശേഷം കീമോ തെറാപ്പിയ്ക്കും വിധേയനായി.

ഡിസംബര്‍ 21 ന് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പെലെ ക്യാന്‍സറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. അര്‍ബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്നങ്ങളും താരം നേരിട്ടിരുന്നു.

വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്‌കാരം. രാജ്യത്തിന്റെ പ്രിയപുത്രന്റെ മരണത്തെത്തുടര്‍ന്ന് ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ പെലെ, നൂറ്റാണ്ടിന്റെ ഇതാഹാസതാരം എന്നതടക്കം വിവിധ ബഹുമതികളും നേടിയിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം