ആ പറഞ്ഞത് രശ്മികയെ കുറിച്ചല്ല.., വ്യക്തത വരുത്തി ഋഷഭ് ഷെട്ടി; വാക്കുകള്‍ ചര്‍ച്ചയാകുന്നു

നടി രശ്മിക മന്ദാനയോടുള്ള എതിര്‍പ്പ് പലപ്പോഴും ഋഷഭ് ഷെട്ടി തന്റെ വാക്കുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഐഎഫ്എഫ്‌ഐയിലെ തന്റെ പരാമര്‍ശം രശ്മികയ്ക്ക് എതിരെയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഋഷഭ് ഷെട്ടി ഇപ്പോള്‍.

വലിയൊരു ഹിറ്റ് ഒരു ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിയ ശേഷം മറ്റു ഭാഷകളിലേയ്ക്ക് ചേക്കേറുന്നത് ശരിയായ പ്രവണതയല്ലെന്നും താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നുമായിരുന്നു ഋഷഭ് ഷെട്ടിയുടെ പരാമര്‍ശം. നടി രശ്മിക മന്ദാനയെ പരോക്ഷമായ വിമര്‍ശിച്ചതാണ് ഇതെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

പിന്നാലെ ഋഷബിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയയരുകയും രശ്മികയ്ക്ക് പിന്തുണയുമായി നിരവധി ആരാധകര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഋഷബിന് പിന്തുണയുമായി ഒരാള്‍ ഐഎഫ്എഫ്‌ഐ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

‘നിങ്ങളെങ്കിലും ഞാന്‍ പറഞ്ഞത് മനസിലാക്കിയല്ലോ’ എന്നായിരുന്നു ഇത് ശ്രദ്ധയില്‍പെട്ട ഋഷബിന്റെ പ്രതികരണം. അതേസമയം, ഋഷഭ് ഷെട്ടിയുടെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘കാന്താര’ രശ്മിക കണ്ടിട്ടില്ലെന്ന് പറഞ്ഞത് മുമ്പ് വിവാദമായിരുന്നു. ആദ്യ ചിത്രമായ ‘കിരിക് പാര്‍ട്ടി’ നിര്‍മ്മാതാവിന്റെ പേര് പറയാന്‍ നടി രശ്മിക മന്ദാന വിസമ്മതിച്ചത് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

അതോടെയാണ് രശ്മികയും ഋഷബ് ഷെട്ടിയും തമ്മിലുള്ള വഴക്കിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഒരു അഭിമുഖത്തില്‍ രശ്മിക നിര്‍മ്മാണ കമ്പനിയെ സൂചിപ്പിക്കാന്‍ കാണിച്ച ആംഗ്യത്തെ കളിയാക്കി ഋഷബും രംഗത്തുവന്നു. രശ്മികയെ കന്നട സിനിമയില്‍ വിലക്കിയെന്ന രീതിയില്‍ വാര്‍ത്തകളും എത്തിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ