ഗൗതം വാസുദേവ് ​​മേനോനൊപ്പം ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു: ഋതു വർമ്മ

പ്രഖ്യാപിച്ച അന്നുമുതൽ തമിഴ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു ഗൗതം മേനോൻ സംവിധാനം സംവിധാനം ചെയ്ത് ധ്രുവനച്ചത്തിരം. വിക്രം നായകനാവുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിനായകനാണ് വില്ലനായി എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു. 2016 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

എന്നാൽ സിനിമപ്രേമികളെ നിരാശരാക്കികൊണ്ട് സിനിമയുടെ റിലീസ് വൈകി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാവാൻ ഉണ്ടെന്നായിരുന്നു അന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. പിന്നീട് സിനിമയെ കുറിച്ച് യാതൊരുവിധ അപ്ഡേറ്റുകളും പുറത്തുവരാത്തതിനാൽ സിനിമ ഉപേക്ഷിച്ചു എന്ന് തന്നെയാണ് ആരാധകർ കരുതിയത്.

എന്നാൽ 2023 നവംബർ 24ന് ചിത്രത്തിന്റെ റിലീസ് തിയ്യതി നിശ്ചയിക്കുകയും, ട്രെയ്ലർ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീ നീണ്ടു പോകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നായിക ഋതു വർമ്മ. ചിത്രത്തിന്റെ റിലീസ് തുടർച്ചയായി മാറ്റിവെക്കുന്നത് നിരാശപ്പെടുത്തുന്നതാണെന്നാണ് ഋതു വർമ്മ പറയുന്നത്.

“ധ്രുവനച്ചത്തിരത്തിൻ്റെ റിലീസ് തുടർച്ചയായി മാറ്റിവയ്ക്കുന്നത് നിരാശപ്പെടുത്തുന്നു. ഇത് ശരിക്കും ഒരു മികച്ച ചിത്രമാണ്, ഗൗതം സാറിൻ്റെ മിടുക്ക് ഒരിക്കൽ കൂടി കാണാൻ പ്രേക്ഷകരെ പോലെ ഞാനും ആകാംക്ഷയിലാണ്. ഗൗതം വാസുദേവ് ​​മേനോനൊപ്പം ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുക എന്നത് തൻ്റെ സ്വപ്നമായിരുന്നു.” എന്നാണ് ഋതു വർമ്മ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്

ഐശ്വര്യ രാജേഷ്, സിമ്രാൻ, ദിവ്യദർശിനി, രാധിക ശരത്കുമാർ തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും തന്നെ ഇതുവരെ സംവിധായകനോ അണിയറപ്രവർത്തകരോ പുറത്തുവിട്ടിട്ടില്ല.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍