ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടന്‍ റിയാസ് ഖാന്‍. താന്‍ എന്തൊക്കെ കോമഡി ചെയ്യുമെന്ന് ദിലീപിന് അറിയാം. പുള്ളി എന്താണെന്ന് തനിക്ക് അറിയാം. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്ന ആളാണ് താനെന്നും റിയാസ് ഖാന്‍ പറയുന്നത്.
ദിലീപേട്ടന്റെ പടത്തില്‍ മെയിന്‍ കഥാപാത്രം മുതല്‍ ചെറിയ വേഷങ്ങള്‍ വരെ താന്‍ ചെയ്തിട്ടുണ്ട്. താന്‍ ഏതെങ്കിലും സിനിമയില്‍ വേണമെന്ന് പുള്ളി പറയും. ഒരൊറ്റ ഷോട്ടിന് വേണ്ടി പോലും താന്‍ വന്നിട്ടുണ്ട്. അത് സന്തോഷമുള്ള കാര്യമാണ്. അതിരുകള്‍ ഒന്നുമില്ലാത്ത സ്നേഹമാണ്. അതങ്ങനെ പറയാന്‍ പറ്റില്ല. പുള്ളി എന്താണെന്ന് തനിക്കും നേരെ തിരിച്ചും അറിയാം.
അവിടുന്ന് നടന്ന് വരുന്നത് കണ്ടാലേ എന്തേലും പ്രശ്നമുണ്ടെങ്കില്‍ മുഖത്ത് നിന്ന് മനസിലാക്കാം. വളരെ സ്‌നേഹിക്കുന്നയാളാണ് ദിലീപ്. പുള്ളി എന്താണെന്ന് തനിക്കറിയാം. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്ന ആളാണ് താന്‍ എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.
അതുപോലെ ‘ടു കണ്‍ട്രീസ്’ സിനിമയിലെ ആ വേഷം ചെയ്യാന്‍ കാരണം ദിലീപ് ആണെന്നും റിയാസ് ഖാന്‍ പറയുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ദിലീപിന്റെ കോള്‍ വരുന്നത്. തങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ളതാണ്.
താനെന്തൊക്കെ കോമഡി ചെയ്യുമെന്ന് പുള്ളിയ്ക്ക് അറിയാം. അതൊക്കെ താന്‍ വളരെ മുമ്പേ അദ്ദേഹത്തിന് കാണിച്ച് കൊടുത്തതാണ്. ആ സിനിമയില്‍ വലിയ കഥാപാത്രമല്ല. എങ്കിലും ദിലീപേട്ടനാണ് റിയാസിനെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത്. കോപ്രായങ്ങളൊക്കെ അവന്‍ ചെയ്യുമെന്ന് പറഞ്ഞത് ദിലീപാണ് എന്നാണ് റിയാസ് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുന്നത്.