തന്റെ വെല്‍വിഷറാണ് നടി ഉര്‍വശി എന്ന് സംവിധായകനും നടനുമായ ആര്‍ജെ ബാലാജി. ബാലാജി സംവിധാനം ചെയ്ത ‘മൂക്കുത്തി അമ്മന്‍’, ‘വീട്ട്‌ല വിശേഷം’ എന്നീ രണ്ട് സിനിമകളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. തന്നോട് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യാന്‍ ഉര്‍വശി മാം പറയാറുണ്ട്. തനിക്കെന്തെങ്കിലും നല്ലത് നടന്നാല്‍ സന്തോഷിക്കുന്നയാളാണ് ഉര്‍വശി എന്നാണ് ആര്‍ജെ ബാലാജി പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ടേര്‍സ് ആരാണെന്ന് ചോദിച്ചാല്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, മമ്മൂട്ടി എന്നിങ്ങനെ പുരുഷന്‍മാരുടെ പേരാണ് പറയുക. സ്ത്രീയോ പുരുഷനോയെന്ന് നോക്കാതെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ആക്ടേര്‍സിനെ എടുത്താല്‍ എനിക്ക് ഉര്‍വശി അതിലുണ്ടാകും. സംവിധാനം ചെയ്ത രണ്ട് സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.
ഒരു ദിവസം അവര്‍ സീനില്‍ അഭിനയിക്കുകയാണ്. ക്യാമറയ്ക്ക് പിന്നില്‍ ഞാനുണ്ട്. ഉര്‍വശി മാം എന്താണ് മോശമായി അഭിനയിക്കുന്നത് സര്‍ എന്ന് ഞാന്‍ ചോദിച്ചു. ക്യാമറ എവിടെയാണുള്ളതെന്ന് നോക്കെന്ന് ശരവണന്‍ സര്‍ പറഞ്ഞു. ക്യാമറ അവര്‍ക്ക് ഫേവര്‍ ചെയ്യുന്ന സീനായിരുന്നില്ല. അവര്‍ സീനിലുണ്ടെന്നേയുള്ളൂ.
എവിടെയാണ് ക്യാമറയുള്ളത്, ലൈറ്റ് എവിടെയാണുള്ളത്, എവിടെ എങ്ങനെ അഭിനയിക്കണം, എത്ര അഭിനയിക്കണം എന്നെല്ലാം അവര്‍ക്ക് അറിയാം. സാഹിത്യം അവരുടെ വിരല്‍ത്തുമ്പിലുണ്ടാകും. തമിഴ്, മലയാളം, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ലിറ്ററേച്ചര്‍ വായിക്കും. എന്റെ വെല്‍ വിഷറാണ്.
Read more
ഇടയ്ക്ക് വിളിച്ച് ബാലാജീ, കാശ് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കും. ഉണ്ട് മാം, എന്തേയെന്ന് ഞാന്‍ ചോദിക്കും. ഒന്നുമില്ലേ ഇന്‍വെസ്റ്റ് ചെയ്യൂ എന്ന് പറയൂ. സ്വന്തം പടമെടുക്കരുതെന്ന് ഉപദേശിച്ചിട്ടുണ്ട്. തനിക്കെന്തെങ്കിലും നല്ലത് നടന്നാല്‍ സന്തോഷിക്കുന്നയാളാണ് ഉര്‍വശി എന്നാണ് ആര്‍ജെ ബാലാജി പറയുന്നത്.