ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാൻ എടുത്തുചാടി, നട്ടെല്ലിന് പരിക്ക് പറ്റിയതോടെ സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ നിന്നും മാറേണ്ടി വന്ന യഥാര്‍ത്ഥ കലാകാരന്‍!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അഭിനേതാവാണ് സൂരജ്. പാടാത്ത പൈങ്കിളിയി പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സൂരജിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ആര്‍എല്‍വി രാമകൃഷ്ണനെ കണ്ട സന്തോഷം പങ്കുവെച്ചുള്ള കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സൂരജിനെക്കുറിച്ച് പറഞ്ഞ് ആര്‍എല്‍വിയും എത്തിയിരുന്നു.

ഇദ്ദേഹത്തെ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ. പാടാത്ത പൈങ്കിളിയിലെ ദേവന്‍ യഥാര്‍ത്ഥ പേര് സൂരജ് സണ്‍. ഇന്ന് എറണാകുളത്ത് നടന്ന പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ വച്ച് പരിചയപ്പെട്ടതായിരുന്നു. ഒരു സാധാരണക്കാരന്‍ യാതൊരു ജാഡയുമില്ലാത്ത സ്‌നേഹിക്കാന്‍ മാത്രമറിയുന്ന കണ്ണൂര്‍ക്കാരന്‍. മണിച്ചേട്ടനെ ഗോഡ്ഫാദറായി കാണുന്ന ഈ കലാകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.

മഴവെള്ളപാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി താണപ്പോള്‍ യാതൊരു മടിയും കൂടാതെ തന്റെ ജീവന്‍ പോലും വകവെയ്ക്കാതെ കുട്ടികളെ രക്ഷിക്കാന്‍ ഒഴുക്കുള്ള പുഴയിലേക്ക് എടുത്തു ചാടി. കനത്ത ഒഴുക്കില്‍ പാറകളില്‍ തട്ടി നട്ടെല്ലിന് പരിക്ക് പറ്റുകയും സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സീരിയലില്‍ നിന്ന് പിന്‍മാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാര്‍ത്ഥ കലാകാരന്‍.

ഇദ്ദേഹത്തിന് ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു രാമകൃഷ്ണന്‍ കുറിച്ചത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ