സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോള്‍ ഒഴിവായത് അതേലദിവസം മറ്റൊന്ന് ഏറ്റുപോയത് കൊണ്ടാണ് ഒഴിവായതെന്ന് ആഎല്‍വി വ്യക്തമാക്കി. ‘കുരുവിപാപ്പ’ എന്ന സിനിമ കാണാന്‍ എത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
കറുത്ത നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട തന്‍ഹ ഫാത്തിമ എന്ന പെണ്‍കുട്ടി നായികയായ ചിത്രമാണ് കുരുവിപാപ്പ. തന്‍ഹ ഫാത്തിമയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് ആര്‍എല്‍വി സിനിമ കാണാനെത്തിയത്. ഐക്യദാര്‍ഢ്യത്തോടെ എന്ന കുറിപ്പോടെ രാമകൃഷ്ണന്റെ ചിത്രമുള്ള കേക്ക് മുറിച്ച് ആര്‍എല്‍വിക്കൊപ്പം അണിയറപ്രവര്‍ത്തകര്‍ ആഘോഷിക്കുകയും ചെയ്തു.
ഇതിനിടെയാണ് സുരേഷ് ഗോപി വിളിച്ചപ്പോള്‍ പരിപാടി അവതരിപ്പിക്കാന്‍ പോകാതിരുന്നതിനെ കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ സംസാരിച്ചത്. അദ്ദേഹവുമായുള്ള ഫോണ്‍സംഭാഷണം ഒരു റിപ്പോര്‍ട്ടറുടെ ഫോണില്‍ നിന്നായിരുന്നു.
സുരേഷ് ഗോപിയെ വിളിച്ചുതന്ന റിപ്പോര്‍ട്ടര്‍ തന്നെയാണ് ലൗഡ് സ്പീക്കറില്‍ ഇട്ടത്. കുറെക്കാലത്തിന് ശേഷമാണ് ഒരു സിനിമാ നടനുമായി സംസാരിക്കുന്നത്. എല്ലാ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ട്. വിക്ടോറിയ കോളേജില്‍ പോയത് കെഎസ്‌യുവിന്റെ ക്ഷണം അനുസരിച്ചാണ്. ബിജെപിയും കൂടെ നിന്നിട്ടുണ്ട് എന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം, കലാമണ്ഡലം സത്യഭാമയുടെ വംശീയ-ജാതീയ അധിക്ഷേപത്തിനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് എത്തിയത്. രാഷ്ട്രീയ-സാമൂഹിക-സിനിമ മേഖലയിലെ പ്രമുഖര്‍ വിഷയത്തില്‍ ആര്‍എല്‍വിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.