അവന്‍ മുറിയില്‍ വരുമായിരുന്നു; അങ്ങനെയാണ് ഗോസിപ്പുകള്‍ ഉണ്ടായത്, ഇത് നിനക്ക് നല്ലതല്ലെന്ന് അച്ഛന്‍ പറയുമായിരുന്നു; ഗോസിപ്പുകളെ കുറിച്ച് രോഹിണി!

ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് രോഹിണി. പിന്നീട് നായിക വേഷത്തിലും അമ്മ വേഷത്തിലും തിളങ്ങിയ രോഹിണി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങിയിട്ടുണ്ട്. രഘുവരനെക്കുറിച്ച് തുറന്ന് പറഞ്ഞുള്ള രോഹിണിയുടെ അഭിമുഖം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും, സിനിമ ഇന്ഡസ്ട്രിയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുമെല്ലാം രോഹിണി ജെബി ജംഗക്ഷനില്‍ തുറന്നുപറഞ്ഞിരുന്നു.

ഇപ്പോഴിതാ രോഹിണി നടന്‍ റഹ്‌മാനുമായി കേട്ട ഗോസിപ്പുകളെക്കുറിച്ചും രഘുവരന്റെ അവസാന നാളുകളെ കുറിച്ചും പറയുകയാണ്. ഗോസിപ്പുകള്‍ ഒരുപാട് ഉണ്ടായിരുന്നു. ഒരുപാട് മാഗസിനുകളില്‍ ഒക്കെ വാര്‍ത്തകള്‍ വന്നു. അതൊരു ഭയങ്കര ചര്‍ച്ച ആയിരുന്നു. ജേര്‍ണലിസ്റ്റുകള്‍ ഒക്കെ ഷൂട്ടിങ് സ്ഥലത്തു വരുമ്പോള്‍ എന്റെ അച്ഛന്‍ പറയും നീ ആ സമയത്തു സംസാരിക്കരുതെന്ന്. ആ സമയത്തു രഘുവിനോട് സംസാരിക്കുന്ന കാര്യത്തെ കുറിച്ചാണ് അച്ഛന്‍ പറയുന്നത്.

അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഞങ്ങള്‍ക്ക് ഒളിച്ചു വയ്ക്കാന്‍ ഒന്നും ഇല്ലെന്ന്. എന്താണ് നിങ്ങളുടെ പ്രശ്‌നം എന്ന്. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, അത് ശരിയല്ല. നിന്റെ പേരൊക്കെ ഇങ്ങനെ വരുന്നത് നിനക്ക് നല്ലതല്ല എന്നും അച്ഛന്‍ പറഞ്ഞു തന്നു. എന്നാല്‍ അവര്‍ക്ക് വേണ്ടത് എന്താണെങ്കിലും അവര്‍ പറയട്ടെ എന്ന രീതി ആയിരുന്നു എനിക്ക്. സത്യം നമുക്ക് അറിയാമല്ലോ.

റഹ്‌മാനെക്കുറിച്ചും രോഹിണി വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. അവനു എപ്പോഴും വിശപ്പാണ്. അവന്‍ വളര്‍ന്നുവരുന്ന പ്രായം അല്ലെ. കേക്കൊക്കെ എന്റെ റൂമില്‍ ഞങ്ങള്‍ വാങ്ങിച്ചുവയ്ക്കും. കേക്കോ മറ്റെന്തിങ്കിലും കഴിക്കാനോ മറ്റുമാണ് അവന്‍ എന്റെ റൂമിലേക്ക് വരുന്നത്. അപ്പോള്‍ പുറത്തുനിക്കുന്നവര്‍ എന്താണ് കരുതുക അവന്‍ എന്റെ റൂമിലേക്ക് പോയി എന്നല്ലേ. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് രസകരമായ നിമിഷങ്ങളും ഉണ്ടായിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ