അഭിനേത്രി എന്നതിനപ്പുറം സംവിധായികയായും ഗാനരചതിയാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും രേവതി സിനിമയിലെ തന്റെ യാത്ര തുടരുകയാണ്. മലയാള സിനിമയില്‍ നിന്നും വരുന്ന മികച്ച ഓഫറുകളെല്ലാം കഥാപാത്രങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ സ്വീകരിക്കുന്ന താരം കൂടിയാണ് രോഹിണി.
അടുത്തിടെ സോണി ലിവില്‍ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രത്തിലെ തനു എന്ന വീട്ടുജോലിക്കാരിയുടെ വേഷം മനോഹരമാക്കിയതിന് നടി രോഹിണിയ്ക്ക് പ്രശംസാപ്രവാഹമാണ്. ഇപ്പോഴിതാ കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.
തന്നെ സംബന്ധിച്ച് കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം വിഷയമേ അല്ലെന്നും ഫെര്‍ഫോം ചെയ്യാനുള്ള സാധ്യതയുണ്ടോ എന്നത് മാത്രമാണ് നോക്കുകയെന്നുമാണ് രോഹിണി പറയുന്നത്. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
വെറും രണ്ട് മിനിറ്റാണെങ്കില്‍ കൂടി, ആ കഥാപാത്രം എത്രത്തോളം ഇന്റന്‍സ് ആണ്, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എക്‌സൈറ്റ്‌മെന്റ് നല്‍കുന്നതാണോ, പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോ എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുക്കാറുള്ളത്. അതിലെനിക്ക് വിട്ടുവീഴ്ചയില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമെല്ലാം അതിനുദാഹരണമാണ്,’ രോഹിണി പറയുന്നു.
‘സംവിധായകന്‍ ജിയോ ബേബി തന്നെയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. തനു എന്ന വീട്ടുജോലിക്കാരിയുടെ കഥാപാത്രമുണ്ടെന്നും കഥ കേള്‍ക്കാമോ എന്നും ചോദിച്ചു. വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയേറെ താല്‍പര്യം തോന്നി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്. രോഹിണി വ്യക്തമാക്കി.