ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ട്യോനാണ് സൂര്‍ത്തുക്കളെ..; പോസ്റ്റുമായി രോമാഞ്ചത്തിലെ നഴ്‌സ്, വൈറല്‍

ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ തിയേറ്റര്‍ വിജയം നേടിയ ചിത്രമാണ് ‘രോമാഞ്ചം’. ഹൊറര്‍ കോമഡി ഴോണറില്‍ എത്തിയ ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ തുടക്കം ഒരു ഹോസ്പിറ്റല്‍ കാണിച്ചു കൊണ്ടാണ്.

ചിത്രത്തില്‍ സൗബിനെ പരിചരിക്കുന്ന നഴ്‌സ് ആയി വേഷമിട്ടത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ദീപിക ദാസ് ആണ്. ചിത്രം തുടങ്ങുന്നത് തന്നെ ദീപികയും സൗബിനും ഒന്നിച്ചുള്ള ആശുപത്രി സീനില്‍ നിന്നാണ്. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായി എത്തിയ നടനെ പരിചയപ്പെടുത്തി കൊണ്ടുള്ള ദീപികയുടെ പോസ്റ്റ് ആണിപ്പോള്‍ വൈറലാകുന്നത്.

ദീപികയുടെ ഭര്‍ത്താവും അധ്യാപകനുമാണ് ശ്രീനാഥ് ആയിരുന്നു ആ ജൂനിയര്‍ ഡോക്ടര്‍. ആദ്യ സിനിമയില്‍ ഭര്‍ത്താവിനൊപ്പം തന്നെ സ്‌ക്രീനിലെത്തിയ സന്തോഷത്തിലാണ് ദീപിക. ”അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ.”

”ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ട്യോനാണ്..” എന്ന കുറിപ്പോടെയാണ് നയന രോമാഞ്ചത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. തളത്തില്‍ ദിനേശന്‍ മീഡിയയുടെ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് ദീപിക ആദ്യം ശ്രദ്ധ നേടുന്നത്.

പ്രാദേശിക ന്യൂസ് ചാനലുകളില്‍ അവതാരകയായും ദീപിക ജോലി ചെയ്തിട്ടുണ്ട്. ‘കള്ളിക്കള്ളി മാസ്‌ക്’ എന്ന വീഡിയോയിലൂടെ ശ്രദ്ധ നേടിയ ദീപികയെ രോമാഞ്ചത്തിലേക്ക് വിളിച്ചത് നടിയുടെ ക്ലാസ്‌മേറ്റും ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറകടറുമായ ഷിഫ്‌ന ബബിന്‍ ആണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ