ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ആ അപകടകരമായ അവസ്ഥയിലും മോഹന്‍ലാല്‍ സീന്‍ പെര്‍ഫെക്ട് ആക്കി

സ്ഫടികം സിനിമ ഫെബ്രുവരി 9 ന് റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് സ്ഫടികം സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവച്ചത്.

‘പാലക്കാട് പാറമടയിലാണ് ലോറിക്ക് തീപിടിക്കുന്ന രംഗം ചിത്രീകരിച്ചത്. പുതിയ ലോറി ഷോറൂമില്‍ നിന്നും കൊണ്ട് വന്നശേഷം അതിന്റെ എഞ്ചിന്‍ അഴിച്ചുമാറ്റി. പുറകില്‍ മുഴുവന്‍ പെട്രോള്‍ ബോംബ് നിറച്ച് പുറത്തേക്ക് വലിയ തിരിയിട്ട് വെച്ചിരിക്കുകയാണ്. ലാലേട്ടന്‍ വണ്ടിയില്‍ കയറി ഇരിപ്പുണ്ട്. ആളുകള്‍ പുറകില്‍ നിന്ന് തള്ളിയാല്‍ മാത്രമെ വണ്ടി നീങ്ങു.

തിലകന്‍ അങ്കിള്‍ അടക്കം എല്ലാവരും സെറ്റിലുണ്ടായിരുന്നു. അന്ന് എല്ലാവരും പെട്രോള്‍ ബോംബ് വണ്ടിയില്‍ നിറച്ചിരിക്കുന്നത് കണ്ട് മോഹന്‍ലാലിനെ അതിനുള്ളില്‍ ഇരുത്തി ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കാരണം ഇനി ഒരു ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്.

മോഹന്‍ലാല്‍ അത്ര അപകടകരമായ അവസ്ഥയില്‍ ഇരുന്ന് രംഗം ചിത്രീകരിക്കുന്നതിനെതിരെ എല്ലാവരും പ്രശ്‌നമുണ്ടാക്കി. പെട്രോള്‍ ബോംബ് നിറച്ച ലോറിക്ക് ഒരു സൈഡില്‍ നിന്നും തീ പിടിക്കുന്നുണ്ട്. ലാലേട്ടന്‍ അപ്പോഴും വാഹനം ഓടിക്കുകയാണ്.

എല്ലാവരും നോക്കുന്നത് ഭദ്രന്‍ അങ്കിളിനേയാണ്. അദ്ദേഹം ജംമ്പ് പറഞ്ഞാലെ ലാലേട്ടന്‍ ചാടു. കറക്ട് സമയം ആയപ്പോള്‍ ഭദ്രന്‍ അങ്കിള്‍ ജംമ്പ് പറഞ്ഞു ലാലേട്ടന്‍ ചാടി. അന്ന് അഞ്ച് കാമറ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. .രൂപേഷ് പീതാംബരന്‍ പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം