'അഭിനേതാവിന്റെ ധാര്‍മിക വശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല, മമ്മൂട്ടിയെ പിന്തുണയ്ക്കുന്നു'

പ്രേക്ഷകര്‍ക്ക് താരങ്ങളുടെ അഭിനയ മികവിനെ വിമര്‍ശിക്കന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. പക്ഷെ അത് ആ നടന്റെയോ നടിയുടെയോ ധാര്‍മികമായ വശത്തെ അല്ല, മറിച്ച് ആ കഥാപാത്രത്തെ ആണെന്നും രൂപേഷ് പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബയെ പാര്‍വതി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് രൂപേഷ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.

ഒരു അഭിനേതാവിന്റെ അഭിനയമികവിനെ വിമര്‍ശിക്കാന്‍ നമുക്ക് സ്വാതന്ത്യമുണ്ടെങ്കിലും അവരുടെ ധാര്‍മിക വശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. മമ്മൂട്ടിയെയും ലോകത്തിന്റെ എല്ലാ അഭിനേതാക്കളെയും താന്‍ പിന്തുണയ്ക്കുന്നുവെന്നും രൂപേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയെയും കസബ സിനിമയെയും കഴിഞ്ഞ ദിവസം നടി പാര്‍വതി വിമര്‍ശിച്ചിരുന്നു. തുര്‍ന്നാണ് വിവിധ അഭിപ്രായ പ്രകടനങ്ങളുമായി താരങ്ങളും രംഗത്തെത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“ഒരു നടനോ അല്ലെങ്കില്‍ നടിയോ സിനിമയിലെ ഏതെങ്കിലും തരത്തിലുള്ള കഥാപാത്രങ്ങളെ തങ്ങളുടെ അഭിനയമികവ് കൊണ്ട് മികവുറ്റതാക്കുമ്പോള്‍ അവര്‍ അഭിനയിക്കുകയല്ല മറിച്ച്, ജീവിക്കുകയാണ് എന്ന് നമ്മള്‍ വിശ്വസിച്ചുപോകാറുണ്ട്.. ഇത് തെളിയിക്കുന്നത് ആ നടന്റേയോ അല്ലെങ്കില്‍ നടിയുടെയോ അത്ഭുതകരമായ അഭിനയ മികവിനെയാണ്… നമ്മള്‍ പ്രേക്ഷകര്‍ക്ക് അവരുടെ അഭിനയ മികവിനെ വിമര്‍ശിക്കാനോ അഭിപ്രായം പറയാനോ ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ അത് ആ നടന്റെയോ നടിയുടെയോ ധാര്‍മികമായ വശത്തെ അല്ല, മറിച്ച് ആ കഥാപാത്രത്തെ ആണ്‌