അഭിനയം ഒട്ടും ഭാരമായി തോന്നിയില്ല, ആക്ഷനും കട്ടും ഞാന്‍ തന്നെ പറയും: 'ആന്റപ്പനെ' കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

മഞ്ജു വാര്യരെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് “പ്രതി പൂവന്‍കോഴി”. സംവിധായകനായി ഒരുപാട് മികച്ച സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച റോഷന്‍ ആന്‍ഡ്രൂസ് ഇത്തവണ ക്യാമറക്ക് പിന്നില്‍ മാത്രമല്ല മുന്നിലും എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്.

ആന്റപ്പന്‍ എന്ന വില്ലന്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് വേഷമിടുന്നത്. പ്രതി പൂവന്‍കോഴിയുടെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് റോഷന്‍ വെളിപ്പെടുത്തിയിരുന്നു. ആന്റപ്പന്‍ എന്ന കഥാപാത്രം താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്തതെന്നാണ് ഒരു അഭിമുഖത്തിനിടെ സംവിധായകന്‍ വ്യക്തമാക്കുന്നത്.

Read more

“”ഞാന്‍ അഭിനയിക്കേണ്ട ഭാഗത്ത് ആദ്യം അസിസ്റ്റന്‍സിനെ നിര്‍ത്തി ഷോട്ട് കമ്പോസ് ചെയ്യും. പിന്നെ എല്ലാം റെഡിയാവുമ്പോള്‍ അവരെ മാറ്റി ഞാന്‍ പോയി അഭിനയിക്കും. തെറ്റുണ്ടെങ്കില്‍ ഒന്നുകൂടി നോക്കി റീടേക്ക് എടുക്കും. ആക്ഷനും കട്ടും ഞാന്‍ തന്നെ പറയും. ആസ്വദിച്ചു ചെയ്തതിനാല്‍ ആവാം, അഭിനയമൊട്ടും ഭാരമായി എനിക്ക് തോന്നിയില്ല”” എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് അഭിനയത്തെ കുറിച്ച് പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് പ്രതി പൂവന്‍കോഴി നിര്‍മ്മിക്കുന്നത്.