തിലകന്‍ സാര്‍ വരെ ആദരവോടെ കാണുന്ന മഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കുന്നതിലും അഭിമാനമുണ്ട്: റോഷന്‍ ആന്‍ഡ്രൂസ്

“ഹൗ ഓള്‍ഡ് ആര്‍ യൂ” എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “പ്രതി പൂവന്‍കോഴി”. വീണ്ടും മഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. മാധുരി എന്ന സെയില്‍സ് ഗേള്‍ ആയി മഞ്ജു വേഷമിടുമ്പോള്‍ ആന്‍പ്പന്‍ എന്ന വില്ലന്‍ വേഷത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും അഭിനയരംഗത്തേക്ക് എത്തുകയാണ്.

“”സ്വര്‍ണത്തിന്റെ മാറ്റുരച്ച് നോക്കാന്‍ പറ്റില്ല, അതിന്റെ വാല്യു കൂടുകയേ ഉള്ളൂ, മഞ്ജുവിന്റെ കാര്യവും അങ്ങനെ തന്നെയാണ്. തിലകന്‍ സാര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്, ലോകത്ത് ഒരാളുടെ മുന്നില്‍ നിന്നപ്പോള്‍ മാത്രമേ ഞാനൊന്നു വിറച്ചുപോയിട്ടുള്ളൂ, അത് മഞ്ജുവിന്റെ മുന്നിലാണെന്ന്. തിലകന്‍ സാര്‍ വരെ അങ്ങനെ ആദരവോടെ കാണുന്ന മഞ്ജു എന്റെ ഫ്രണ്ടാണെന്നു പറയുന്നതിലും മഞ്ജുവിനൊപ്പം വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലും എനിക്ക് അഭിമാനമുണ്ട്. വളരെ റിയലിസ്റ്റിക് ആയ അഭിനയമാണ് മഞ്ജുവിന്റേത്, അഭിനയമെന്നതിനേക്കാള്‍ റിയല്‍ ആയി പെരുമാറുകയാണ് ചെയ്തത്”” എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നത്.

Read more

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് പ്രതി പൂവന്‍കോഴി നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.