നിവിന്‍ പോളിയുടെ അച്ഛന്‍ ഡേവിസ്; പ്രതാപ് പോത്തനെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. രണ്ടു ദിവസം മുമ്പ് വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ബുധനാഴ്ച മൈസൂറില്‍ പാക്കപ്പ് ആയ ഈ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

എന്നെ സംബന്ധിച്ച് ഏറ്റവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പ്രതാപ് പോത്തന്‍ സാറിന്റെ മരണം. കാരണം നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന എന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചിട്ട് അദ്ദേഹം മിനിഞ്ഞാന്ന് മടങ്ങിയതേ ഉള്ളൂ. ചിത്രത്തിന്റെ പാക്കപ്പ് ബുധനാഴ്ച ആയിരുന്നു. സിനിമയുടെ പേരും തീരുമാനിച്ചിട്ടില്ല. നിവിന്‍ പോളിയുടെ അച്ഛനായ ഡേവിസ് എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം വളരെയധികം സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്. ആരോഗ്യപ്രശ്ങ്ങള്‍ ഒന്നും തന്നെ ഉള്ളതായി തോന്നിയിട്ടില്ല. സ്മാര്‍ട്ട് ആയി വന്ന് അഭിനയിച്ചു മടങ്ങി. ഷൂട്ടിങ് ഇടവേളകളില്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റിയും സംസാരിച്ചിരുന്നു. ഒരു സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അടുത്ത് തന്നെ അദ്ദേഹം അത് സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്.’- റോഷന്‍ ആന്‍ഡ്രൂസ് ഷൂട്ടിങ് കാഴഘട്ടം ഓര്‍ക്കുന്നതിങ്ങനെ.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ