കുറച്ചു ചേച്ചിമാര്‍ വന്ന് ചോദിച്ചു, ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്ന്, എന്നാല്‍ എനിക്ക് സന്തോഷമാണ് തോന്നിയത്: റോഷന്‍ ബഷീര്‍

ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. തന്നെ ഇപ്പോഴും ആളുകള്‍ തിരിച്ചറിയുന്നത് ആ പേരിലാണ് എന്ന് തുറന്നു പറയുകയാണ് താരം. ദൃശ്യം റിലീസ് ചെയ്ത സമയത്ത് നടന്ന രസകരമായ ഒരു സംഭവമാണ് റോഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

താനിപ്പോഴും ഓര്‍ക്കുന്നുണ്ട്, ദൃശ്യം റിലീസ് ചെയ്ത ദിവസം, ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററില്‍ സിനിമ കാണാനെത്തിയ കുറച്ചു ചേച്ചിമാര്‍ അടുത്തു വന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്നു ചോദിച്ചു. അവരൊക്കെ സിനിമയെ അത്ര ഇന്‍വോള്‍വ്ഡ് ആയി സമീപിച്ചതു കണ്ടപ്പോള്‍ സന്തോഷം തോന്നി. ആ കഥാപാത്രം ഏറ്റു എന്നാണല്ലോ അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

ദൃശ്യം രണ്ടാം ഭാഗം ഇറങ്ങി കഴിഞ്ഞ് താനൊരിക്കല്‍ ജീത്തു സാറിനോട് പറഞ്ഞു, ഇതില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയില്‍ മൊത്തം താനുള്ള ഒരു ഫീലാണ് തോന്നിയതെന്ന്. ഇനി മൂന്നാം ഭാഗം ഇറങ്ങിയാലും ചിലപ്പോള്‍ വരുണ്‍ പ്രഭാകര്‍ അതിലും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും. ഒരു നടനെന്ന രീതിയില്‍ തന്റെ നില്‍നില്‍പ്പിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചിത്രമാണ് ദൃശ്യം. തമിഴിലും തെലുങ്കിലും തനിക്ക് അവസരങ്ങള്‍ തന്നത് ദൃശ്യമാണ്.

തമിഴിലും തെലുങ്കിലും ദൃശ്യം റീമേക്ക് ചെയ്തപ്പോള്‍ അതില്‍ അവസരം ലഭിച്ചു. തുടര്‍ന്ന് രണ്ട് ഭാഷകളിലും ആറോളം ചിത്രങ്ങളില്‍ അഭിനയിക്കാനും സാധിച്ചു. എന്നാല്‍ ഒരു നടനെന്ന രീതിയില്‍ ദൃശ്യം തനിക്ക് മുന്നിലൊരു ചലഞ്ച് കൂടി വെയ്ക്കുന്നുണ്ട്. ഇനി അതിനും അപ്പുറത്തു നില്‍ക്കുന്ന ഒരു കഥാപാത്രം ചെയ്താല്‍ മാത്രമേ ആ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ പറ്റൂ. അത്തരം നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍ എന്നും റോഷന്‍ പറഞ്ഞു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത