ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളവരെ പോലുള്ള സംവിധായകരെ പോലെയല്ല റോഷന്‍ സാര്‍:ഗ്രേസ് ആന്റണി

യുവതാരങ്ങളെ അണിനിരത്തി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം സാറ്റര്‍ഡേ നൈറ്റ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ്‍റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിനിടെ ഗ്രേസ് ആന്റണി റോഷൻ ആൻഡ്രൂസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ ഇതുവരെ വര്‍ക്ക് ചെയ്ത ഡയറക്ടര്‍മാരെ പോലയല്ല റോഷന്‍ ആന്‍ഡ്രൂസെന്നും അദ്ദേഹം വളരെ സ്ട്രിക്ടാണെന്നുമാണ് ഗ്രേസ് പറയുന്നത്.

സെന്‍സേഷന്‍സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവർ റോഷന്‍ ആന്‍ഡ്രൂസിന്റെ ഒപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചത്. ഷൂട്ട് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് തനിക്ക് മനസിലായത്, താന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളവരെ പോലുള്ള സംവിധായകരെ പോലെയല്ല റോഷന്‍ സാര്‍. ഭയങ്കര സ്ട്രിക്ടാണ്.സാറിന് എന്താണോ വേണ്ടത് അവിടംവരെ നമ്മള്‍ പോയാല്‍ മതി. അവിടം വരെ പോയില്ലെങ്കില്‍ നമ്മളെ അതുവരെ എത്തിക്കും. അതും കഴിഞ്ഞ് പോയാല്‍ സാറ് പറയും ‘അത് വേണ്ട’ എന്ന്.

അങ്ങനെയുള്ള ആളാണ് റോഷന്‍ സാര്‍. ഇതില്‍ ഒരു കാന്റീന്‍ സീനുണ്ടായിരുന്നു. ആ ഷോട്ടില്‍ റോഷന്‍ സാര്‍ പറഞ്ഞു, പുള്ളിക്കാരിയെ നോക്കണം, നോക്കി ഒരു ചിരി ചിരിക്കണം. താന്‍ ഒരു എക്‌സ്പ്രഷനിട്ട്, ഇങ്ങനെ മതിയോ സാര്‍ എന്ന് ചോദിച്ചപ്പോള്‍, ‘ഇല്ല കുറച്ചുകൂടി ശരിയാകണം. ഒരു കളിയാക്കലുണ്ട് പക്ഷെ കാണുന്നയാള്‍ക്ക് കളിയാക്കലായി തോന്നരുത്. ഒരു ചെറിയ ചിരിയൊക്കെ വേണം’ എന്നൊക്കെ പറഞ്ഞുതന്നു. കറക്ടായി അത് ചെയ്തുവെന്നും ഗ്രേസ് ആന്റണി പറഞ്ഞു.‘

നിവിന്‍ പോളി, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ യുവതാരങ്ങളെ അണിനിരത്തി ഒക്ടോബര്‍ ആദ്യവാരം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചനക

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ