ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപിച്ച് രാജമൗലി

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ രുധിരം രണം രൗദ്രം അഥവാ ആര്‍.ആര്‍.ആര്‍. ജപ്പാനിലും ചിത്രം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് ് രാജമൗലി.

ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗം വരുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്ത് നടന്ന ഒരു പരിപാടിയിലായിരുന്നു രാജമൗലിയുടെ വെളിപ്പെടുത്തല്‍. പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ. ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഞങ്ങള്‍ ചെറുതായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ്. രാജമൗലി പറഞ്ഞു. രാജമൗലിയുടെ വാക്കുകളുടെ വീഡിയോ വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

രാമരാജുവിന്റെയും കൊമരം ഭീമിന്റെയും സൗഹൃദത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. എം.എം. കീരവാണിയായിരുന്നു സംഗീതസംവിധാനം. 1200 കോടിയോളമാണ് ആഗോളതലത്തില്‍ ആര്‍.ആര്‍.ആറിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം