ജോലിയെ കുറിച്ച് ചർച്ച ചെയ്യാനാണ് വിളിച്ചത്; പക്ഷേ അയാൾ എന്നെ കടന്ന് പിടിച്ചു; കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം റുതുജ സാവന്ത്

സിനിമാരംഗത്തും മറ്റും സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് ദുരനുഭവത്തെ കുറിച്ച് സംസാരിക്കുയയാണ് ബോളിവുഡ് താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ റുതുജ സാവന്ത്. ആ സംഭവത്തിന് ശേഷം താൻ കൂടുതൽ ജാഗരൂകയായി എന്നാണ് റുതുജ പറയുന്നത്. അതിന് ശേഷം മീറ്റിംഗുകൾക്ക് ഒറ്റയ്ക്ക് പോവാറില്ലെന്നും റുതുജ പറയുന്നു.

“ഒരു സ്ട്രഗ്ലിംഗ് ആക്ടറെ സംബന്ധിച്ച് ഓഡിഷന്‍ നല്‍കുക എന്നത് സാധാരണ കാര്യമാണ്. ഇരുപതാം വയസില്‍ ജോലി തേടി നടക്കുകയായിരുന്നു ഞാന്‍. ഒരു ദിവസം എന്നെ തേടി ഒരു ഏജന്റിന്റെ കോള്‍ വന്നു. അദ്ദേഹവുമായി ഒരു മീറ്റിംഗിനായി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. ജോലിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം അദ്ദേഹം എന്നോട് അടുക്കാന്‍ ശ്രമിച്ചു. എന്നെ അയാള്‍ കടന്നു പിടിച്ചു. എനിക്ക് പേടിയായി. ഞാന്‍ അവിടെ നിന്നും ഓടി പോരുകയായിരുന്നു.

ആ സംഭവം എന്നെ കൂടുതല്‍ ജാഗരൂകയാക്കി. അറിയാത്ത ആളുകളെ കാണുമ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. ആ സംഭവത്തിന് ശേഷം ഞാന്‍ ഒറ്റയ്ക്ക് മീറ്റിംഗിന് പോകാറില്ല. സുഹൃത്തിനേയും കൂടെ കൂട്ടും. ഇന്നും ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കാണുന്നുണ്ടെങ്കില്‍ നന്നായി ക്രോസ് ചെക്ക് ചെയ്യും

നിര്‍ഭാഗ്യവശാല്‍ പല പുതിയ അഭിനേതാക്കള്‍ക്കും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. പുതുമഖങ്ങള്‍ എളുപ്പത്തില്‍ ഇരകളാകും. പക്ഷെ എല്ലായിടത്തും നല്ലവരും ചീത്തവരുമുണ്ട്. അവനവന് പ്രഥമ പരിഗണന നല്‍കി, സുരക്ഷിതമായി വേണം മുന്നോട്ട് പോകാന്‍.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ റുതുജ പറഞ്ഞത്.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം